Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്നത് ഓട് പൊളിച്ച് വീട്ടിൽകയറി; സുലൈഖയെ കൊലപ്പെടുത്തിയ യൂസഫിനെ അറസ്റ്റ് ചെയ്ത് പൊലീസും

ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്നത് ഓട് പൊളിച്ച് വീട്ടിൽകയറി; സുലൈഖയെ കൊലപ്പെടുത്തിയ യൂസഫിനെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഉറങ്ങികിടന്ന വീട്ടമ്മയെ വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറി വെട്ടിക്കൊന്ന ഭർത്താവിനെ അറസ്റ്റ് ചെയ്തു. തൃശൂർ പുന്നയൂർക്കുളം സ്വദേശിനി നാൽപത്തിയൊൻപതുകാരിയായ സുലൈഖയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കുമൂലം ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു.

രാവിലെ എട്ടു മണിയോടെ സുലൈഖയുടെ ഉമ്മ ഖദീജയാണ് മൃതദേഹം കണ്ടത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. അമ്മയും മകളും മാത്രമായിരുന്നു വീട്ടിൽ താമസം. ഭർത്താവ് യൂസഫും സുൈലഖയും തമ്മിൽ നേരത്തെതന്നെ വഴക്കുണ്ട്. രണ്ട് ആൺ മക്കളും വേറെയാണ് താമസം. യൂസഫാകട്ടെ കുറേക്കാലമായി നാട്ടിൽ ഇല്ലായിരുന്നു. വീടിന്റെ മുൻവശത്തെ ഗ്രില്ല് പൂട്ടിയിട്ടിരുന്നു. ഓട് പൊളിച്ചാണ് യൂസഫ് അകത്തുക്കയറിയത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ യൂസഫിനെ വെട്ടുകത്തിയുമായി അയൽവാസികഴ് കണ്ടിരുന്നു. ഇക്കാര്യം, അയൽവാസികൾ സുലൈഖയെ ഫോൺ വിളിച്ച് പറഞ്ഞിരുന്നു.

ഇരുവരും തമ്മിലുള്ള കുടുംബവഴക്കിനെ ചൊല്ലി വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ പരാതികൾ ലഭിച്ചിരുന്നു. മനുഷ്യാവകാശ സംഘടനകളുമായി ബന്ധപ്പെട്ട പ്രവർത്തിച്ചിരുന്നു സുലൈഖ. യൂസഫിന്റെ ഭീഷണി നിലനിന്നിരുന്നു. ഉമ്മ ഖദീജ മുറ്റമടിക്കാൻ വീടിന്റെ പുറക് വശത്തേയ്ക്കു പോയ സമയത്താണ് കൊലപാതകം. യൂസഫിനു മരമില്ലിലാണ് ജോലി. അറസ്റ്റ് ചെയ്ത യൂസഫിനെതിരെ കൊലക്കുറ്റം ചുമത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP