Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സംഭവം; യുവാവ് പൊലീസ് പിടിയിൽ: അറസ്റ്റിലായത് കണ്ണൂർ പഴയങ്ങാടി സ്വദേശി

മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സംഭവം; യുവാവ് പൊലീസ് പിടിയിൽ: അറസ്റ്റിലായത് കണ്ണൂർ പഴയങ്ങാടി സ്വദേശി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ടെലഫോണിലൂടെ ഭീഷണി മുഴക്കിയ യുയാവ് പിടിയിലായി. പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ കണ്ണൂർ പഴയങ്ങാടിക്കടുത്ത ശ്രീസ്ഥ സ്വദേശി വിജേഷ് കുമാറി (30)നെയാണ് പൊലീസ് പിടികൂടിയത്.

സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇന്നലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ ലാൻഡ് ലൈനിലേക്കാണ് വധ ഭീഷണി മുഴക്കിയുള്ള ഫോൺ കോൾ വന്നത്. ഉടൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ, പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ എന്നിവർക്കും സന്ദേശം കൈമാറുകയായിരുന്നു.

ഫോൺകോൾ വന്നത് കണ്ണൂർ ജില്ലയിൽ നിന്നാണെന്ന് മനസിലാക്കിയതിനെ തുടർന്ന്, കൂടുതൽ അന്വേഷണത്തിൽ കോളിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു. സമാന സംഭവത്തിൽ ഇയാൾക്കെതിരെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. 2016 സപ്തംബർ 18ന് സിപിഎം പയ്യന്നൂർ ഏരിയാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്.

ഏരിയാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി. യുവാവിന് ആർ.എസ്.എസുമായി ബന്ധമുണ്ടെന്നും ഇടക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്നും കണ്ണൂർ ഡിവൈ.എസ്‌പി പി.സദാനന്ദൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള ഭീഷണിയായതുകൊണ്ട് പൊലീസ് ഗൗരവത്തോടെയാണ് കേസ് അന്വേഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP