Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി പീഡിപ്പിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ; അപരിചിതനെ കണ്ട് അയൽവാസികൾ വിവരമറിയിച്ചത് അച്ഛനെ; നാട്ടുകാരും പെൺകുട്ടിയുടെ അച്ഛനും ചേർന്ന് യുവാവിനെ പിടികൂടി പൊലീസിൽ ഏൽപിച്ചത് ഇന്നലെ

മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി പീഡിപ്പിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ; അപരിചിതനെ കണ്ട് അയൽവാസികൾ വിവരമറിയിച്ചത് അച്ഛനെ; നാട്ടുകാരും പെൺകുട്ടിയുടെ അച്ഛനും ചേർന്ന് യുവാവിനെ പിടികൂടി പൊലീസിൽ ഏൽപിച്ചത് ഇന്നലെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മണ്ണമ്പറ്റ സ്വദേശി സത്യകുമാറിനെ പെൺകുട്ടിയുടെ അച്ഛനും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഞാായറാഴ്ച രാത്രിയാണ് മണ്ണാർക്കാട് സ്വദേശിയായ പെൺകുട്ടി പീഡനത്തിനിരയായത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് വീടിനുള്ളിൽ വച്ച് സത്യകുമാർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

അപരിചിതൻ വീട്ടിലേക്ക് കയറുന്നതു കണ്ട അയൽവാസികളാണ് പെൺകുട്ടിയുടെ അച്ഛനെ വിവരമറിയിച്ചത്. തുടർന്ന് പെൺകുട്ടിയുടെ അച്ഛനും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി മണ്ണാർക്കാട് പൊലീസിലേൽപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് സംസാര ശേഷിയും കുറവാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നാണ് സത്യകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സത്യകുമാറിനെതിരെ പോക്‌സോ, ബലാൽസംഗം, അതിക്രമിച്ച് കയറൽ, എന്നീകുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ പ്രകാരം കേസ്സെടുത്തതായി മണ്ണാർക്കാട് പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP