Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പെൺസുഹൃത്തിന്റെ സഹായത്തോടെ 15കാരിയെ പീഡിപ്പിച്ചത് അഞ്ച് ദിവസം: യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പെൺസുഹൃത്തിന്റെ സഹായത്തോടെ 15കാരിയെ പീഡിപ്പിച്ചത് അഞ്ച് ദിവസം: യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

വെള്ളറട: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. മരപ്പാലം ആർഎസ് ഭവനിൽ രാജേഷ് (38) ആണ് റിമാന്റിലായത്. ഇയാളുടെ വനിതാ സുഹൃത്തിന്റെ സഹായത്തോടെയാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീഡിപ്പിച്ചത്. രാജേഷ് സുഹൃത്ത് ധന്യ( 34)യുടെ സഹായത്തോടെ പെൺകുട്ടിയെ 5 ദിവസം പീഡിപ്പിച്ചു.

പീഡനത്തിനിരയായ പതിനഞ്ചുകാരിയുടെ ചേച്ചിയുടെ ഭർത്താവാണ് രാജേഷ്. ധന്യ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി രാജേഷിന്റെ അടുത്ത് എത്തിക്കുകയായിരുന്നു. രണ്ടാംപ്രതിയായ ധന്യയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. വെള്ളറട സിഐ എൻ.ബിജുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP