Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; പ്രണയം നടിച്ച് അഷക്കർ തന്നെ പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത് സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെ

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; പ്രണയം നടിച്ച് അഷക്കർ തന്നെ പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത് സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ അഷക്കറാണ് അറസ്റ്റിലായത്. ഇയാൾ സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി അടുക്കുകയും പിന്നീട് പ്രണയം നടിച്ച് വശത്താക്കുകയുമായിരുന്നു. പിന്നീട് പെൺകുട്ടിയെ ഇയാൾ പീഡനത്തിന് വിധേയമാക്കി. കാര്യം കണ്ട ശേഷം പെൺകുട്ടിയെ അവഗണിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെ പെൺകുട്ടി പീഡനവിവരം തുറന്ന് പറയുകയായിരുന്നു. തന്നെ പ്രണയിച്ചയാൾ മോശമായി പെരുമാറിയെന്നും അതിന് ശേഷം തന്നോട് പഴയ അടുപ്പം പുലർത്തുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ സ്‌കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു.

പ്രണയം നടിച്ച് യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയും ഒടുവിൽ ഉപേക്ഷിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP