Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോർജിയയിൽ മെഡിസിന് അഡ്‌മിഷൻ നേടിക്കൊടുക്കാമെന്ന് പറഞ്ഞ് 40 ലക്ഷം തട്ടി; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കും വഴി പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ

ജോർജിയയിൽ മെഡിസിന് അഡ്‌മിഷൻ നേടിക്കൊടുക്കാമെന്ന് പറഞ്ഞ് 40 ലക്ഷം തട്ടി; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കും വഴി പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:ജോർജ്ജിയയിൽ മെഡിസിന് അഡ്‌മിഷൻ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയകേസിൽ ഒരാൾ അറസ്റ്റിൽ. ജോർജ്ജിയയിൽ താമസിക്കുന്ന തൃശ്ശൂർ മരത്താക്കര കാരക്കാട്ട് വീട്ടിൽ, ബീനയുടെ മകൻ ആൽബർട്ട് ഷാജു (24) വിനെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കിഴക്കമ്പലത്ത് താമസിക്കുന്നയാളിൽ നിന്നും 40 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം അഡ്‌മിഷൻ വാങ്ങി കൊടുക്കാതെ കബളിപ്പിച്ച് ഒളിവിൽ പോയതിന് കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തതിരുന്നു. ഇതിനിടെ ഇന്ന് നെടുമ്പാശ്ശേരി എയർപോർട്ട് വഴിവിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ എയർപോർട്ടിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി വിദേശത്തേക്ക് കടന്ന് കളയാൻ ശ്രമിക്കും എന്നറിഞ്ഞ പൊലീസ് പേരിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP