Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നര കിലോ കഞ്ചാവുമായി യുവാവ് മഞ്ചേരിയിൽ പിടിയിൽ; ഓണം സീസണിൽ കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് വിവരം; മേലാറ്റൂർ സ്വദേശി ഷബീർ കഞ്ചാവ് എത്തിച്ചത് തമിഴ്‌നാട്ടിൽ നിന്നും

ഒന്നര കിലോ കഞ്ചാവുമായി യുവാവ് മഞ്ചേരിയിൽ പിടിയിൽ; ഓണം സീസണിൽ കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് വിവരം; മേലാറ്റൂർ സ്വദേശി ഷബീർ കഞ്ചാവ് എത്തിച്ചത് തമിഴ്‌നാട്ടിൽ നിന്നും

എം പി റാഫി

മലപ്പുറം: ഓണ വിപണിയെ ലക്ഷ്യമാക്കി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേലാറ്റൂർ, അമ്പലകുന്നൻ ഷബീർ (22) ആണ് അറസ്റ്റിലായത്. ഓണാഘോഷത്തിനായി മഞ്ചേരിയിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് യുവാവ് ഓട്ടോറിക്ഷയടക്കം മഞ്ചേരി സിഐ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വോഷണ സംഘത്തിന്റെ പിടിയിലായത്.

ഓണം ,പെരുന്നാളിനോടനുബന്ധിച്ച് ജില്ലയിൽ മയക്കുമരുന്ന് വിപണനം തടയുന്നതിനായി പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പയ്യനാട് നെല്ലിക്കുത്ത് വച്ച് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ മഞ്ചേരിയിലെ കോളേജിലേയും വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്ക് വിൽപനക്കായാണ് കൊണ്ടുവന്നതെന്ന് മനസ്സിലായിട്ടുണ്ട്.ഒരു വർഷത്തോളമായി ഇവർ ഈ മേഖലയിൽ കഞ്ചാവ് വിതരണം നടത്തി വരികയായിരന്നു. ഈ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇവരെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പയ്യനാട് സ്വദേശികളായ കാഞ്ഞിരക്കാട്ട് ശിഹാബ്, സുൽഫീക്കർ എന്നിവരെ 4 കിലോഗ്രാം കഞ്ചാവുമായി കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയ ആളാണ് ഇപ്പോൾ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ പ്രദേശത്തെ ചെറുതും വലുതുമായ നിരവധി കഞ്ചാവ് കച്ചവടക്കാരെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ഇവരെ നിരീക്ഷിച്ചുവരികയാണ്. ഇവരുടെ കൈവശത്തു നിന്നും കഞ്ചാവ് വാങ്ങുന്ന വിദ്യാർത്ഥികളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇയാള ചോദ്യം ചെയ്തതിൽ ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന മാഫിയയെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഓണ സീസണിൽ 6 ഇരട്ടി വിലക്കാണ് കഞ്ചാവ് വിൽപ്പനയാണ് നടത്തിയിരുന്നത്. കിലോക്ക് 5000 രൂപയ്ക്ക് തമിഴ്‌നാട്ടിൽനിന്നും വാങ്ങുന്ന കഞ്ചാവ് 30,000 രൂപക്കാണ് ഇവർ ഇവിടെ വിൽപ്പന നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രദീഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി സിഐ എൻ ബി ഷൈജു, എസ്‌ഐ ജലീൽ കെ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, ,സത്യനാഥൻ മനാട്ട്, ശശികുണ്ടറക്കാട്, മുഹമ്മദ് സലീം, സുബൈർ ,എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP