Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീടിന് മുന്നിൽ കിടന്ന കാറിൽ ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ച നിലയിൽ; സംഭവം കഞ്ചിക്കോട് ശാസ്ത്രി നഗറിൽ; കാറിനുള്ളിൽ നിന്നും പുക ഉയർന്നതിന് പിന്നാലെ നടത്തിയ പരിശോധനയിൽ കണ്ടത് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ മധ്യവയസ്‌കനെ; അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ്

വീടിന് മുന്നിൽ കിടന്ന കാറിൽ ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ച നിലയിൽ; സംഭവം കഞ്ചിക്കോട് ശാസ്ത്രി നഗറിൽ; കാറിനുള്ളിൽ നിന്നും പുക ഉയർന്നതിന് പിന്നാലെ നടത്തിയ പരിശോധനയിൽ കണ്ടത് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ മധ്യവയസ്‌കനെ; അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കഞ്ചിക്കോട്: വീടിന് മുന്നിൽ കിടന്നിരുന്ന കാറിൽ ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ച നിലയിൽ. കഞ്ചിക്കോട് ശാസ്ത്രി നഗറിലാണ് നടുക്കുന്ന സംഭവം. ശാസ്ത്രി നഗർ ആനന്ദകളത്തിൽ ബാലകൃഷ്ണ മേനോന്റെ മകൻ ആനന്ദാണ് (48) മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവം.

സംഭവത്തിൽ കാറും ഭാഗികമായി നശിച്ചിട്ടുണ്ട്. ആനന്ദിന്റെ വീടിന് സമീപത്ത് തന്നെയാണ് സഹായികളായി ജോലി ചെയ്തിരുന്നവർ താമസിച്ചിരുന്നത്. ഇവരാണ് കാറിൽ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ വീട്ടിൽ വിവരമറിയിക്കുകയും കാറിന്റെ ചില്ലു പൊട്ടിച്ച് പരിശോധിക്കുകയുമായിരുന്നു. ഈ സമയം ആനന്ദിനെ കാറിനുള്ളിൽ നിന്നും പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.

എന്നാൽ സംശയിക്കത്തക്ക സാഹചര്യങ്ങളൊന്നും നിലവിൽ കാണുന്നില്ലെന്നും അന്വേഷണം തുടരുമെന്നും കസബ എസ്.എച്ച്.ഒ. കെ. വിജയകുമാർ പറഞ്ഞു. വീട്ടിൽ ആനന്ദനും അമ്മ തങ്കം ബി. മേനോനും മാത്രമാണ് താമസം. അവിവാഹിതനാണ്.കുറച്ചു വർഷമായി ആനന്ദൻ മാനസികമായി അസ്വസ്ഥനായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ചയും മനഃപ്രയാസമുണ്ടെന്ന കാര്യം സംസാരിച്ചതായി അമ്മ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. കസബ പൊലീസ് കേസെടുത്തു. സയന്റിഫിക് അസിസ്റ്റന്റ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP