Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗ്യാസ് സിലിണ്ടർ തുറന്നു വച്ച് വീടിനു തീകൊളുത്തി ഗൃഹനാഥൻ ജീവനൊടുക്കി; 52കാരൻ ആത്മഹത്യ ചെയ്തത് കുടുംബ കലഹത്തെ തുടർന്ന്

ഗ്യാസ് സിലിണ്ടർ തുറന്നു വച്ച് വീടിനു തീകൊളുത്തി ഗൃഹനാഥൻ ജീവനൊടുക്കി; 52കാരൻ ആത്മഹത്യ ചെയ്തത് കുടുംബ കലഹത്തെ തുടർന്ന്

സ്വന്തം ലേഖകൻ

ചങ്ങനാശേരി: ഗ്യാസ് സിലിണ്ടർ തുറന്നു വച്ച് വീടിനു തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പായിപ്പാട് വെള്ളാപ്പള്ളി ചാമക്കാല കോളനി ഭാഗത്ത് കാരികോട്ടാൽ പുതുപ്പറമ്പിൽ പള്ളിക്കച്ചിറ കുഞ്ഞുരാമൻ (അലക്‌സ് - 52) ആണ് വീടിന് തീ കൊളുത്തി മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. വീട് പൂർണമായി കത്തി നശിച്ചു.

കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ് കുഞ്ഞുരാമൻ. കുടുംബ കലഹത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ഭാര്യയയുമായി വഴക്കിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഭാര്യയോടും മകളോടും സമീപത്തുള്ള ബന്ധുവീട്ടിലേക്ക് മാറാൻ നിർദേശിച്ചിരുന്നു. ഇന്നലെ മഴ ശക്തമായതോടെ വീടിനുള്ളിൽ കയറിയ കുഞ്ഞുരാമൻ പുറത്തേയ്ക്കുള്ള വാതിലുകൾ കുറ്റിയിട്ടതിനുശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും തീപടർന്നതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിൽനിന്ന് അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. തടിപ്പണിക്കാരനായിരുന്നു കുഞ്ഞുരാമൻ..ഭാര്യ: ബിനുകുമാരി. മകൾ: അക്‌സ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP