Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിയറയിൽ വരന്റെ സുഹൃത്തുക്കൾ പേക്കൂത്ത് നടത്തിയതിനെ ചോദ്യംചെയ്ത വധുവിന്റെ ബന്ധുവായ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു; വരനെ വിട്ടുനൽകാൻ വധുവിന്റെ വീട്ടുകാരിൽ നിന്ന് 25,000 രൂപ വസൂലാക്കി മറ്റൊരു സുഹൃത് താണ്ഡവം; വരനുമായി അർധരാത്രിയിൽ കാറിൽ കറങ്ങിയ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് തെളിയിച്ച് കാസർകോട്

മണിയറയിൽ വരന്റെ സുഹൃത്തുക്കൾ പേക്കൂത്ത് നടത്തിയതിനെ ചോദ്യംചെയ്ത വധുവിന്റെ ബന്ധുവായ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു; വരനെ വിട്ടുനൽകാൻ വധുവിന്റെ വീട്ടുകാരിൽ നിന്ന് 25,000 രൂപ വസൂലാക്കി മറ്റൊരു സുഹൃത് താണ്ഡവം; വരനുമായി അർധരാത്രിയിൽ കാറിൽ കറങ്ങിയ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് തെളിയിച്ച് കാസർകോട്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: വിവാഹ ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കളായി എത്തുന്നവർ നടത്തുന്ന അതിക്രമങ്ങളും ആഭാസങ്ങളും സംബന്ധിച്ച് മുമ്പും നിരവധി വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ ഇത്തരമൊരു ആഭാസം വരന്റെ ബന്ധുവിന്റെ മരണത്തിൽ കലാശിച്ച വാർത്തയാണ് കാസർകോടു നിന്ന് ഇപ്പോൾ പുറത്തുവരുന്നത്.

മറ്റൊരു സംഭവത്തിൽ വരനെ വിട്ടുനൽകാൻ വധുവിന്റെ വീട്ടുകാരിൽ നിന്ന് കാൽലക്ഷം രൂപ വരന്റെ സുഹൃത്തുക്കൾ തട്ടിയെടുത്ത സംഭവവും ഉണ്ടായതോടെ വിവാഹത്തോട് അനുബന്ധിച്ച് വരന്റെ സുഹൃത്തുക്കൾ ചമഞ്ഞെത്തുന്നവർ നടത്തുന്ന വിവാഹ റാഗിങ് കൊള്ളയുടെയും ജീവനെടുക്കലിന്റേയും തലത്തിലേക്ക് കടക്കുകയാണ്.

കഴിഞ്ഞ ദിവസം കാസർകോട് ടൗണിന് സമീപം വരന്റെ സുഹൃത്തുക്കളെന്ന് പറഞ്ഞത്തെിയ യുവാക്കൾ മണിയറയിൽ അതിക്രമം കാട്ടിയതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ വിവാഹ വീടിനെ മരണവീടാക്കി മാറ്റുകയായിരുന്നു. വധുവിന്റെ ബന്ധുവായ വയോധികൻ യുവാക്കളുമായുണ്ടായ വാക്കേറ്റം ബലപ്രയോഗത്തിലത്തെിയപ്പോൾ കുഴഞ്ഞുവീണ് മരിച്ചു.

വരനോടൊപ്പമത്തെിയ ചിലർ മണിയറയിൽ പേക്കൂത്ത് നടത്തുന്നതിനെ വധുവിന്റെ വീട്ടിലെ മുതിർന്നവർ എതിർത്തതോടെയാണ് വാക്കുതർക്കവും ബലപ്രയോഗവുമുണ്ടായത്. ഇതിനിടയിൽ കുഴഞ്ഞുവീണയാളെ ആശുപത്രിയിലത്തെിച്ചപ്പോഴേക്കും മരിച്ചിരുന്നു. പരാതി നൽകാൻ ആരും തയാറാകാതെ സംഭവം ഒതുക്കിവച്ചിരിക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.

വിവാഹ നാളിൽ രാത്രി വധൂഗൃഹത്തിൽ എത്തേണ്ട വരനെ കാറിൽ പിടിച്ചുകയറ്റി അസമയത്ത് നഗരത്തിൽ ചുറ്റിക്കറങ്ങിയ സംഘത്തെ പൊലീസ് ദിവസങ്ങൾക്കുമുമ്പ് പിടികൂടിയിരുന്നു. ഉപ്പള സ്വദേശിയായ യുവാവിനെയാണ് വധൂഗൃഹത്തിലേക്ക് പോകാൻ അനുവദിക്കാതെ കാറിലിരുത്തി നഗരം ചുറ്റിയത്.

വരനെ മണിയറയിൽ കയറാൻ വിട്ടുകൊടുക്കുന്നതിന് വധുവിന്റെ വീട്ടുകാർ പണം നൽകണമെന്നായിരുന്നു സുഹൃത്തുക്കളായി എത്തിയവരുടെ ആവശ്യം. ഇതോടെ വധുവിന്റെ വീട്ടുകാർ പൊലീസിന്റെ സഹായംതേടി വരന്റെ മോചനത്തിന് വഴിയൊരുക്കുകയായിരുന്നു.

കാസർകോട് സി.ഐ അബ്ദുറഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്, വരനോടൊപ്പം മൂന്നു കാറുകളിലായി കറങ്ങുകയായിരുന്നു 13 യുവാക്കളെ പിടികൂടിയത്. വരനെ വധൂഗൃഹത്തിലത്തെിച്ച ശേഷം സുഹൃത്തുക്കളെ രാവിലെ വരെ പൊലീസ് സ്റ്റേഷനിലിരുത്തി ക്‌ളാസെടുത്ത് വിട്ടയക്കുകയായിരുന്നു. ഇതിലും പരാതിയൊന്നുമില്ലാത്തതിനാൽ വരന്റെ സുഹൃത്തുക്കൾ നിയമനടപടിയിൽ നിന്ന് രക്ഷപ്പെട്ടു.

മണിയറയിലേക്ക് പടക്കമെറിയുക, ചാണകവെള്ളം കലക്കിയൊഴിച്ച് ആദ്യരാത്രി അലങ്കോലമാക്കുക തുടങ്ങിയ കലാപരിപാടികൾ മലബാർ മേഖലയിൽ പലയിടത്തും അരങ്ങേറുന്നത് മുമ്പും നിരന്തരം വാർത്തയായിരുന്നു. വധൂവരന്മാർക്കു നേരെയുള്ള ചെറിയ റാഗിങ് പലപ്പോഴും പരിധിവിട്ട് മദ്യലഹരിയിലുള്ള അഴിഞ്ഞാട്ടങ്ങളിലേക്ക് മുന്നേറുകയാണിപ്പോൾ. ലക്ഷങ്ങൾ ചെലവഴിച്ച് സജ്ജീകരിച്ച ഫർണിച്ചറും അലങ്കാര വസ്തുക്കളും മണിയറയിൽ കയറി തകർത്ത് അലങ്കോലമാക്കുകയാണ് വരനോടൊപ്പം എത്തുന്നവരുടെ മറ്റൊരു വിനോദം.

വരനെയും വധുവിനെയും വീട്ടിൽ കയറാൻ അനുവദിക്കാതെ വാഹനത്തിൽ ചുറ്റിക്കറങ്ങൽ അടുത്തകാലത്ത് തുടങ്ങിയ മറ്റൊരു ഏർപ്പാടാണ്. വരനെ വധുവിന്റെ വീട്ടുകാർക്ക് വിട്ടുകൊടുക്കാൻ 25000 രൂപവരെ സുഹൃത്തുക്കൾക്ക് പാരിതോഷികമായി നൽകേണ്ടി വന്ന അനുഭവവും ഒരു കുടുംബത്തിന് ഉണ്ടായിരുന്നു.

വിവാഹദിനത്തിലെ ആഭാസങ്ങളുടെ പേരിൽ വധൂവരന്മാരുടെ വീട്ടുകാർ തമ്മിലുണ്ടായ അഭിപ്രായ ഭിന്നത വിവാഹ ബന്ധം വേർപെടുത്തുന്നതിന് ഇടയാക്കിയ സംഭവവും കാസർകോട് ഉണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP