Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്കമാലിയിൽ നിന്ന് രാമക്കൽമേട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു; 13 പേർ ആശുപത്രിയിൽ; ഭക്ഷണം സ്വയം പാകം ചെയ്ത് കഴിച്ചതെന്നും എങ്ങനെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് അറിയില്ലെന്നും ചികിത്സയിൽ കഴിയുന്നവർ

അങ്കമാലിയിൽ നിന്ന് രാമക്കൽമേട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു; 13 പേർ ആശുപത്രിയിൽ; ഭക്ഷണം സ്വയം പാകം ചെയ്ത് കഴിച്ചതെന്നും എങ്ങനെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് അറിയില്ലെന്നും ചികിത്സയിൽ കഴിയുന്നവർ

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി എൻ പി അനിൽ കുമാറാ(30)ണ് മരിച്ചത്. രാമക്കൽമേട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ അംഗമായിരുന്നു അനിൽകുമാർ. സംഘത്തിലുണ്ടായിരുന്ന മറ്റു പതിമൂന്നുപേർ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെയാണ് ഇവർ അങ്കമാലിയിൽനിന്ന് രാമക്കൽമേട്ടിലേക്കും പരിസരപ്രദേശങ്ങളിലേക്കും വിനോദയാത്ര പോയത്. ഞായറാഴ്ച രാവിലെ മടങ്ങിയെത്തുകയും ചെയ്തു. മടങ്ങിയെത്തിയ ശേഷമാണ് അസ്വസ്തത അനുഭവപ്പെട്ടത്. ഇതോടെയാണ് അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നാലെ മറ്റു പതിമൂന്ന് പേരെയും ഭക്ഷ്യവിഷബാധയെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അനിൽകുമാറിന്റെ ആരോഗ്യനില ഗുരുതരമായി. ഇതേത്തുടർന്ന് അനിൽകുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബന്ധുക്കൾ മാറ്റാൻ തീരുമാനിച്ചു. അങ്കമാലിയിൽനിന്ന് എറണാകുളത്തേക്ക് കൊണ്ടുവരുന്ന വഴിയാണ് അനിൽകുമാറിന്റെ മരണം സംഭവിച്ചത്.

രാമക്കൽമേട്ടിലേക്കുള്ള യാത്രയ്ക്കിടെ തങ്ങൾ സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ പറഞ്ഞത്. അതുകൊണ്ടു തന്നെ എങ്ങനെയാണ് ഭക്ഷ്യവിഷബാധയുണ്ടായിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. ഭക്ഷണം ഉണ്ടാക്കൻ ഉപയോഗിച്ച വെള്ളത്തിൽനിന്നാണോ അതോ ഭക്ഷ്യസാമഗ്രികളിൽനിന്നാണോ എന്ന കാര്യവും വ്യക്തമായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP