Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രെയിനിൽ നിന്നു വീണയാൾ റെയിൽവേ സ്റ്റേഷനിലും ആശുപത്രിയിലുമായി ചോര വാർന്നു കിടന്നതു മുക്കാൽ മണിക്കൂർ; നടപടിക്രമം പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ച് 108 ആമ്പുലൻസും

ട്രെയിനിൽ നിന്നു വീണയാൾ റെയിൽവേ സ്റ്റേഷനിലും ആശുപത്രിയിലുമായി ചോര വാർന്നു കിടന്നതു മുക്കാൽ മണിക്കൂർ; നടപടിക്രമം പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ച് 108 ആമ്പുലൻസും

സ്വന്തം ലേഖകൻ

ശാസ്താംകോട്ട: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു വീണ് അബോധാവസ്ഥയിലായയാൾ റെയിൽവേ സ്റ്റേഷനിലും ആശുപത്രിയിലുമായി ചോര വാർന്നു കിടന്നതു മുക്കാൽ മണിക്കൂർ. ഇതര സംസ്ഥാന തൊഴിലാളിയാണ് മറ്റുള്ളവരുടെ ദയയും കാത്ത് റെയിൽവേ സ്‌റ്റേഷനിലെ സ്ട്രക്ചറിലും ആശുപത്രിയിലുമായി ജീവനും കൈയിൽ പിടിച്ചു കിടന്നത്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു സർവീസ് നടത്തുന്ന 108 ആംബുലൻസുകാരും നടപടിക്രമം പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചു. പിന്നീട് ജനരോഷം ശക്തമായതോടെ വാശി ഉപേക്ഷിച്ച് യുവാവിനെ ആശുപത്രിയിലെത്തിച്ചു.

ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചങ്ങനാശേരിയിലെ ബാർബർ ഷോപ്പിൽ ജീവനക്കാരനായ ഡൽഹി സ്വദേശി ഫിറോസ് (29)ആണ് ട്രെയിനിൽ നിന്നും വീണത്. സുഹൃത്തുക്കൾക്കൊപ്പം പുതിയ തൊഴിൽ തേടി കൊല്ലത്തേക്കു പോകുന്നതിനിടെ ശബരി എക്സ്‌പ്രസിൽ നിന്നു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഫിറോസ് അബോധാവസ്ഥയിലായിരുന്നു.

രക്തം വാർന്നു കിടന്ന യുവാവിനെ സ്‌ട്രെച്ചറിൽ സ്റ്റേഷനു മുന്നിൽ കിടത്തിയ ശേഷം 108 ആംബുലൻസിനായി ഏറെ സമയം കാത്തിരുന്നു. വൈകിയെത്തിയ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലേക്ക്. അവിടെ പ്രഥമശുശ്രൂഷ നൽകി. ജില്ലാ ആശുപത്രിയിലേക്കു ഉടൻ കൊണ്ടുപോകണമെന്നു ഡോക്ടർ പറഞ്ഞെങ്കിലും 108 ആംബുലൻസിലെ ജീവനക്കാർ ഇതിനു തയാറായില്ല. കൺട്രോൾ റൂമിലേക്ക് ആരെങ്കിലും വിളിച്ചു രജിസ്റ്റർ ചെയ്യണമെന്നും തുടർന്ന് ഇതു സംബന്ധിച്ച സന്ദേശം എത്തിയാലേ കൊണ്ടുപോകാൻ കഴിയൂ എന്നും അവർ പറഞ്ഞു.

ഡോക്ടർ ആവശ്യപ്പെട്ടത് ഐസിയു സംവിധാനമുള്ള ആംബുലൻസാണെന്നും അതു ലഭ്യമല്ലെന്നും ന്യായം പറഞ്ഞു. ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചാണു കൊല്ലത്തേക്കു കൊണ്ടുപോയത്. രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP