Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആലപ്പുഴയിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കുട്ടി കൈയിൽ കടിച്ചു ബഹളമുണ്ടാക്കിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിനു നല്കി; പിടിയിലായത് ആന്ധ്ര സ്വദേശി

ആലപ്പുഴയിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കുട്ടി കൈയിൽ കടിച്ചു ബഹളമുണ്ടാക്കിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിനു നല്കി; പിടിയിലായത് ആന്ധ്ര സ്വദേശി

ആലപ്പുഴ: ചന്തിരൂരിൽ നാലരവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ചന്തിരൂർ ചിങ്ങംപുരക്കൽ അക്‌ബറിന്റെ മകൻ മുഹമ്മദ് അസ്ഹഫിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ആന്ധ്ര സ്വദേശി നാഗേന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ടുപോകാൻ നാഗേന്ദർ ശ്രമിക്കുകയായിരുന്നു.

ഇതോടെ ബഹളമുണ്ടാക്കിയ കുട്ടി ഇയാളുട കൈയിൽ കടിച്ചു. ശബ്ദം കേട്ടെത്തിയ കുട്ടിയുടെ അമ്മ ബഹളംവച്ചതോടെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.

തുടർന്ന് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഇടാളെ പിടികൂടി അരൂർ പൊലീസിൽ ഏൽപ്പിച്ചു.

ഭിക്ഷക്കാരൻ എന്ന നിലയിലാണ് ഇയാൾ പ്രദേശത്തെത്തിയത്. ഇയാളെക്കുറിച്ച് പൊലീസ് ആന്വേഷിച്ചുവരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP