Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തട്ടുദോശ കിട്ടാൻ വൈകിയപ്പോൾ തോക്ക് എടുത്ത് ഭീഷണിപ്പെടുത്തിയത് കടയിലുള്ളവരെ; തോക്കിന്റെ മുൾമുനയിൽ നിന്ന് ദോശ ചുട്ട് കൊടുത്തപ്പോൾ കഴിച്ചത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം; പൊലീസ് എത്തിയപ്പോൾ കണ്ടത് കളിത്തോക്കുമായി അഴിഞ്ഞാടുന്ന കൊല്ലം സ്വദേശിയെ

തട്ടുദോശ കിട്ടാൻ വൈകിയപ്പോൾ തോക്ക് എടുത്ത് ഭീഷണിപ്പെടുത്തിയത് കടയിലുള്ളവരെ; തോക്കിന്റെ മുൾമുനയിൽ നിന്ന് ദോശ ചുട്ട് കൊടുത്തപ്പോൾ കഴിച്ചത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം; പൊലീസ് എത്തിയപ്പോൾ കണ്ടത് കളിത്തോക്കുമായി അഴിഞ്ഞാടുന്ന കൊല്ലം സ്വദേശിയെ

മറുനാടൻ മലയാളി ബ്യൂറോ

വൈറ്റില: മദ്യലഹരിയിൽ കളിത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം സ്വദേശിയെ പൊലീസ് പിടികൂടി. വൈറ്റില ഹബ്ബിന് സമീപമായിരുന്നു സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഹബ്ബിന് സമീപമുള്ള കടയിൽ എത്തിയ ഇയാൾ തട്ടുദോശ ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷണം വരാൻ വൈകിയതോടെ ഇയാൾ തോക്കെടുത്തു. പെട്ടെന്ന് ദോശ തരാൻ ആവശ്യപ്പെട്ടതോടെ തട്ടുകടക്കാർ തോക്കിൻ മുനയിലാണ് ദോശ ചുട്ടത്.

രണ്ട് പേർ കൂടി ഇയാൾക്കൊപ്പം ഉണ്ടായിരുന്നതായി സമീപത്ത് നിന്നവർ പറഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ദോശ ഉണ്ടാക്കിയ ശേഷം തോക്ക് മേശപ്പുറത്ത് വച്ചാണ് ഇയാൾ ഭക്ഷണം കഴിച്ചത്. ഇതിനു ശേഷം ഇയാൾ തോക്കുയർത്തി വീണ്ടും പ്രശ്‌നമുണ്ടാക്കി. ഒറിജിനൽ തോക്കെന്നു കരുതി ആരും അടുത്തില്ല. വിവരം അറിഞ്ഞെത്തിയ മരട് പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തി തോക്ക് കൈവശപ്പെടുത്തിയപ്പോഴാണ് കളിത്തോക്കാണെന്നു മനസ്സിലായത്. ഇയാളുടെ കൂടെ ഉണ്ടായിരുന്നവർ പൊലീസിനെ കണ്ട ഉടനെ ഓടി രക്ഷപ്പെട്ടു. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞ ഇയാളെ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയതിനു പിഴ ഈടാക്കി വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP