മർദ്ദനമേറ്റ ഗൃഹനാഥൻ കൊല്ലപ്പെട്ടു; വാക്ക് തർക്കത്തെ തുടർന്ന് ബന്ധുക്കൾ കൊലപ്പെടുത്തിയത് എറിക് എന്ന 52കാരനെ; കൊലപാതകത്തിന് കാരണം നാട്ടുകാരുമായുള്ള തർക്കം
November 12, 2018 | 02:44 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മധ്യവയസ്കനെ അടിച്ച് കൊന്നു. തിരുവനന്തപുരം കൊച്ചുവേളി സ്വദേശി കുരിശ്ശപ്പൻ എന്ന എറിക്കാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുക്കളാണ് കൊലപാതകം നടത്തിയത്. ഇതിൽ മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. നാട്ടുകാരുമായി നേരത്തെ തന്നെ ചില തർക്കം നടന്നിരുന്നുവെന്നും പൊലീസ് പറയുന്നു.
