Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പൊലീസിനും ഭർത്താവിനും അയച്ചത് യുവാവ്; വിവാഹിതയായ യുവതിയുമായി അടുപ്പത്തിലായി കൈക്കലാക്കിയ നഗ്ന ചിത്രങ്ങൾ അയച്ചത് തപാൽ വഴി; കട്ടപ്പന സ്വദേശി അറസ്റ്റിലായത് അന്വേണഷണത്തിനൊടുവിൽ

യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പൊലീസിനും ഭർത്താവിനും അയച്ചത് യുവാവ്; വിവാഹിതയായ യുവതിയുമായി അടുപ്പത്തിലായി കൈക്കലാക്കിയ നഗ്ന ചിത്രങ്ങൾ അയച്ചത് തപാൽ വഴി; കട്ടപ്പന സ്വദേശി അറസ്റ്റിലായത് അന്വേണഷണത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: യുവതിയുടെ നഗ്‌ന ചിത്രങ്ങളും വിവരങ്ങളടങ്ങിയ കത്തും ഡിവൈഎസ്‌പിക്കും യുവതിയുടെ ഭർത്താവിനും അയച്ചുകൊടുത്തയാൾ അറസ്റ്റിൽ. കട്ടപ്പന കാഞ്ചിയാർ പേഴുകണ്ടം കുമ്പളന്താനത്ത് റോബിനാണ് അറസ്റ്റിലായത്. കാറ്ററിങ് ജോലിക്കാരനായ റോബിൻ വിവാഹിതയായ യുവതിയുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം മുതലെടുത്ത് റോബിൻ യുവതിയുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കി. ഇത് യുവതിയുടെ ഭർത്താവിനും മറ്റൊരു ബന്ധുവിനും അയച്ചുകൊടുക്കുകായിരുന്നു. കൂടെ യുവതിയുടെ നഗ്‌നദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡും വിവരങ്ങളടങ്ങിയ കത്തും റോബിൻ കട്ടപ്പന ഡിവൈഎസ്‌പി എൻ സി രാജ്‌മോഹനും അയച്ചുകൊടുത്തിരുന്നു. യുവതിയുമായി ബന്ധമുള്ള അദ്ധ്യാപകന്റെ ഭാര്യയാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ഇരു കൂട്ടർക്കും ചിത്രങ്ങൾ അയച്ചിരുന്നത്. തപാൽ അയച്ച പോസ്റ്റ് ഓഫീസിലെത്തിയ പൊലീസ് കത്തയച്ചത് റോബിനാണെന്ന് കണ്ടെത്തുകയായിരുന്നു. റോബിനാണ് തപാലയച്ചതെന്ന് സ്ഥിതീകരിച്ചതോടെ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തു. കത്തും ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡും ഫോറൻസിക് പരിശോധനക്കായി കൈമാറിയിരിക്കുകയാണ്. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP