Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഥാപനം പൂട്ടിയതോടെ ഒരു വർഷമായി ശമ്പളമില്ല; കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സക്ക് പോലും പണം കണ്ടെത്താനാകാതെ വന്നതോടെ ശിവദാസൻ നായർ ജീവനൊടുക്കിയത് ഒരു മുഴം കയറിൽ; വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിലെ ജീവനക്കാരൻ ജീവനക്കാരൻ ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതയെ തുടർന്ന്

സ്ഥാപനം പൂട്ടിയതോടെ ഒരു വർഷമായി ശമ്പളമില്ല; കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സക്ക് പോലും പണം കണ്ടെത്താനാകാതെ വന്നതോടെ ശിവദാസൻ നായർ ജീവനൊടുക്കിയത് ഒരു മുഴം കയറിൽ; വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിലെ ജീവനക്കാരൻ ജീവനക്കാരൻ ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

തലയോലപ്പറമ്പ്: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിലെ (എച്ച്എൻഎൽ) ജീവനക്കാരൻ ജീവനൊടുക്കിയത് കാൻസർ രോഗിയായ ഭാര്യക്ക് ചികിത്സ് നൽകാൻ പോലും പണം കണ്ടെത്താൻ ആകാതെ. കഴിഞ്ഞ ഒരു വർഷമായി ജോലിയും ശമ്പളവുമില്ലാതെ നട്ടം തിരിഞ്ഞ ഡി- ഇങ്കിങ് പ്ലാന്റിലെ ഓപ്പറേറ്റർ കാരിക്കോട് അരുൺ നിവാസിൽ ഒ ജി ശിവദാസൻ നായർ (57)ആണ് തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ വീട്ടുവളപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഒരു വർഷമായി ശമ്പളം ലഭിക്കാത്തതിനാൽ ഭാര്യയുടെ അർബുദ ചികിത്സ മുടങ്ങിയിരുന്നു. ഇതിൽ മനം നൊന്താണ് ശിവദാസൻ നായർ ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാത്തതിൽ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി ജീവനക്കാർക്ക് ശമ്പളം ലഭിച്ചത്. നവംബർ മുതലുള്ള ശമ്പളം കുടിശികയായി. പ്ലാന്റ് പ്രവർത്തനം നിലച്ചതോടെ ഇനി എന്നു ശമ്പളം ലഭിക്കും എന്നും അറിയില്ല. 408 സ്ഥിരം ജീവനക്കാരും എഴുനൂറോളം കാഷ്വൽ തൊഴിലാളികളും മുന്നൂറോളം ട്രെയിനികളുമാണ് ഇപ്പോൾ എച്ച്എൻഎല്ലിൽ ജോലി നോക്കുന്നത്. പെൻഷൻ ആയവരും നിലവിൽ ജോലി നോക്കുന്നവരും അടക്കം ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും അടക്കമുള്ള കുടിശിക 100 കോടിക്ക് അടുത്തു വരുമെന്നാണ് യൂണിയനുകളുടെ കണക്ക്.

വരുമാനം ഇല്ലാതായതോടെ ശിവദാസൻ നായർ വസ്തു വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിരമിക്കാൻ മൂന്നു വർഷംകൂടി ബാക്കിയുണ്ടായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: ഗീത. മക്കൾ: ആതിര, അരുൺ. മരുമക്കൾ: അഖിൽ, മീനു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP