Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയത്ത് മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷന്റെ ശുചിമുറിയിൽ തൂങ്ങി മരിച്ചു; സംഭവംകോട്ടയം മണർകാട് പൊലീസ് സ്റ്റേഷനിൽ; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് കോട്ടയം എസ്‌പി; പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബെഹ്‌റ

കോട്ടയത്ത് മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷന്റെ ശുചിമുറിയിൽ തൂങ്ങി മരിച്ചു; സംഭവംകോട്ടയം മണർകാട് പൊലീസ് സ്റ്റേഷനിൽ; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് കോട്ടയം എസ്‌പി; പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബെഹ്‌റ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്തയാൽ സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. മണർകാട് സ്വദേശി നവാസ് ആണ് മരിച്ചത്. കോട്ടയം മണക്കാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പഷ്യൽ ബ്രാഞ്ചിനോട് നിർദ്ദേശിച്ചതായി കോട്ടയം എസ് പി അറിയിച്ചു.

തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ കോട്ടയത്ത് മണർകാട് പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ കഴിഞ്ഞയാൾ തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് കുറ്റക്കാരായ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി.

ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡിമരണങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നതാണ് പൊലീസിന്റെ നയം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP