Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒൻപത് വയസുകാരനെ നിർബന്ധിച്ച് ചണച്ചാക്കിൽ കയറ്റിയത് മദ്യപിച്ച് വന്നയാൾ; നിലത്തിട്ട് വലിച്ചിഴച്ചത് വീട്ടുമുറ്റത്ത് വെച്ച് തന്നെ; കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയത് അമ്മ; നാട്ടുകാർ തടഞ്ഞ് വെച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് വീട്ടുകാരുടെ പരാതിക്ക് പിന്നാലെ

ഒൻപത് വയസുകാരനെ നിർബന്ധിച്ച് ചണച്ചാക്കിൽ കയറ്റിയത് മദ്യപിച്ച് വന്നയാൾ; നിലത്തിട്ട് വലിച്ചിഴച്ചത് വീട്ടുമുറ്റത്ത് വെച്ച് തന്നെ; കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയത് അമ്മ; നാട്ടുകാർ തടഞ്ഞ് വെച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് വീട്ടുകാരുടെ പരാതിക്ക് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: ഒൻപത് വയസുകാരനെ നിർബന്ധിച്ച് ചണച്ചാക്കിൽ കയറ്റിയതിന് ശേഷം നിലത്തിട്ട് വലിച്ചിഴച്ചതായി പരാതി. തുടർന്ന് തെക്ക് കൈതമൂലയിൽ വിശ്വംഭരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കുട്ടിയുടെ സമീപത്തേക്ക് മദ്യലഹരിയിലായിരുന്ന വിശ്വംഭരൻ വരികയും ചാക്കിൽ കയറാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ചാക്കിന്റെ വായ് ഭാഗത്ത് പിടിച്ചു വലിച്ചു കൊണ്ടു നടക്കുകയും ആറ്റിൽ കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ നിലവിളി കേട്ട് എത്തിയ അമ്മയാണ് ഇയാളുടെ പിടിയിൽ നിന്നും കുട്ടിയെ രക്ഷിച്ചത്. 

നാട്ടുകാർ ഓടിക്കൂടിയതിന് പിന്നാലെ വിശ്വംഭരനെ തടഞ്ഞുവെക്കുകയും ചെയ്തു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റോഡ് നിർമ്മാണത്തിനായി ഇറക്കിയ മെറ്റൽ പ്രതി മോഷ്ടിച്ചെന്ന ആരോപണം കുട്ടിയുടെ വീട്ടുകാർ നേരത്തെ ഉന്നയിച്ചിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP