Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുനീറിനെ ചെയർമാനാക്കാൻ പ്രധാനവേദി മാനാഞ്ചിറയാക്കി; ഇടത് എംഎൽഎയെ ഒഴിവാക്കാൻ സ്വപ്‌ന നഗരിയെ അവഗണിച്ചു; നഗരസഭയും സർക്കാരും കൊമ്പുകോർക്കുന്നു: തുടങ്ങുംമുമ്പേ വിവാദത്തിലായ സ്‌കൂൾ കലോൽസവം

മുനീറിനെ ചെയർമാനാക്കാൻ പ്രധാനവേദി മാനാഞ്ചിറയാക്കി; ഇടത് എംഎൽഎയെ ഒഴിവാക്കാൻ സ്വപ്‌ന നഗരിയെ അവഗണിച്ചു; നഗരസഭയും സർക്കാരും കൊമ്പുകോർക്കുന്നു: തുടങ്ങുംമുമ്പേ വിവാദത്തിലായ സ്‌കൂൾ കലോൽസവം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോൽസവത്തിന്റെ മുഖ്യ വേദിയാക്കാൻ മാനാഞ്ചിറ മൈതാനം വിട്ടുനൽകില്ലെന്ന് മേയർ എ.കെ. പ്രേമജം . എംഎൽമാരുടെ മണ്ഡലം നോക്കി വേദി നിശ്ചയിക്കുന്നത് ശരിയില്ലെന്നും സംഘാടക സമിതി യോഗത്തിൽ വേണ്ടത്ര പരിഗണന നൽകിയില്ലെന്നും മേയർ കൂട്ടിച്ചേർത്തു.

സ്‌കൂൾ കലോൽസവത്തിന്റെ സംഘാടക സമിതി രൂപീകരണ വേദിയിൽ നിന്നും മേയർ ഇറങ്ങിപ്പോയിരുന്നു. മാനാഞ്ചിറയെ പ്രധാന വേദിയാക്കി മന്ത്രി  പ്രഖ്യാപനമിറക്കിയത് തന്നോട് ആലോചിക്കാതെയാണെന്ന് ആരോപിച്ചായിരുന്നു മേയറുടെ പ്രതിഷേധം. കലോൽസവത്തിന്റെ മുഖ്യവേദിയായി മാനാഞ്ചിറയെ വിട്ടുനൽകില്ലെന്ന് കോർപറേഷൻ നേരത്തെ നിലപാടറിയിച്ചിരുന്നു. സംസ്ഥാന സ്‌കൂൾ കലോൽസവം കോഴിക്കോട് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സർക്കാർ വളരെ വൈകിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മേയറും നേരത്തെ വ്യക്തമാക്കിയിരുന്നു.

മുഖ്യവേദിയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിനിടെയാണ് മാനാഞ്ചിറയുടെ പേര് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചത്. മാനാഞ്ചിറ ഉൾപ്പെടുന്ന പ്രദേശത്തിന്റെ ജനപ്രതിനിധിയെന്ന നിലക്ക് മന്ത്രി ഡോ. എം.കെ. മുനീറിനെ ചെയർമാനായും മന്ത്രി പ്രഖ്യാപിച്ചു. മാനാഞ്ചിറ മുഖ്യവേദിയാക്കുന്നതിൽ നഗരസഭക്കാണ് എതിർപ്പ്. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷവും ഇക്കാര്യം അധികൃതർ വിദ്യാഭ്യാസ മന്ത്രിയോട് ഉന്നയിച്ചു. ലക്ഷങ്ങൾ ചെലവഴിച്ച് ഈയിടെ നവീകരിച്ച മാനാഞ്ചിറ ഒഴിവാക്കി സ്വപ്നനഗരി പ്രധാന വേദിയാക്കണമെന്ന നിർദ്ദേശവും ഇവർ മുന്നോട്ടുവച്ചു. സ്വപ്നനഗരി മുഖ്യവേദിയായാൽ ചെയർമാനായി എ. പ്രദീപ് കുമാർ എംഎ‍ൽഎ വരുമെന്നത് ഭരണപക്ഷത്തും എതിർപ്പുയർന്നു.

അതിനിടെ ഗതാഗത പ്രശ്‌നങ്ങളും മറ്റുംകാരണമാണ് മാനഞ്ചിറയെ ഒഴിവാക്കണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടതെന്ന് പ്രദീപ് കുമാർ എംഎൽഎ വിശദീകരിക്കുന്നു. സ്വപ്‌ന നഗരി വേദിയായാലും മുനീർ ചെയർമാൻ ആകുന്നതിനെ എതിർക്കില്ല. മന്ത്രിയെന്ന നിലയിൽ മുനീറിന് ചെയർമാനുമാകാമെന്ന് പ്രദീപ് കുമാർ പറയുന്നു. അതിനിടെ പ്രശ്‌നം രമ്യമായി പരിഹിരിക്കാനുള്ള ശ്രമങ്ങൾ സർക്കാരും തുടങ്ങിക്കഴിഞ്ഞു. കോർപ്പറേഷൻ അനുവദിച്ചില്ലെങ്കിൽ മാനാഞ്ചിറയിൽ വേദി ഉയർത്താൻ കഴിയില്ലെന്ന് സർക്കാരിനും അറിയാം.

എറണാകുളത്തു നടത്താനിരുന്ന ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോൽസവം മെട്രോ റയിൽ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്നാണ് കോഴിക്കോട്ടേയ്ക്ക് മാറ്റിയത്. ജനുവരി 15 മുതൽ 21വവരെ കൊച്ചിയിൽ സ്‌കൂൾ കലോത്സവം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ മെട്രൊ റെയിൽ നിർമ്മാണം നടക്കുന്നതിനാൽ കൊച്ചിയിലുള്ള ഗതാഗത കുരുക്ക് കണക്കിലെടുത്ത് കലോത്സവം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിൽ നടത്താൻ നിശ്ചയിച്ചതു പോലെ ജനുവരി 15 മുതൽ തന്നെ കോഴിക്കോട്ട് കലോത്സവം ആരംഭിക്കണമെന്നാണ് വിദ്യഭ്യാസ മന്ത്രി ആവശ്യപ്പെടുന്നത്.

കലോത്സവത്തിനും മറ്റു പൊതുപരിപാടികൾക്കും അനുവദിക്കപ്പെട്ടതിനെത്തുടർന്ന് വികൃതമാക്കപ്പെട്ട മൈതാനം 25 ലക്ഷം രൂപ ചെലവഴിച്ചു ഒരു വർഷം മുമ്പാണ് പുല്ലുപിടിപ്പിച്ച് മനോഹരമാക്കിയത്. ഇതോടെ ഇനി പൊതു പരിപാടികൾക്ക് മാനാഞ്ചിറ മൈതാനം വിട്ടുകൊടുക്കേണ്ടെന്ന് കോർപ്പറേഷൻ കൗൺസിൽ തീരുമാനമെടുത്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് കലോൽസവത്തിന് സ്‌റ്റേഡിയം വിട്ടു നൽകില്ലെന്ന് മേയർ വ്യക്തമാക്കുന്നത്.

മൈതാനത്തിന്റെ നടുക്ക് ഇപ്പോൾ ഭീമാകാരമായ ഒരു വെങ്കല പ്രതിമയുണ്ട്. ലളിത കലാ അക്കാഡമിയുടെ നേതൃത്വത്തിൽ അടുത്തിടെ കോഴിക്കോട് സംഘടിപ്പിക്കപ്പെട്ട ശിൽപ്പികളുടെ ക്യാംപിൽ പ്രശസ്ത ശിൽപ്പി കെ.എസ്. രാധാകൃഷ്ണൻ നിർമ്മിച്ചതാണ് കാലം എന്നു പേരിട്ട ഈ ശിൽപ്പം. മുഖ്യ വേദിക്കായുള്ള വിശാലമായ പന്തൽ നിർമ്മിക്കുന്നതിന് ഇത് തടസമാവും. കലോത്സവത്തിന്റെ ഭാഗമായി ഈ ശിൽപ്പം മൈതാനത്തിന്റെ നടുക്കുനിന്ന് എടുത്തുമാറ്റിയാൽ അത് കലാകാരന്മാരുടെ പ്രതിഷേധവും ക്ഷണിച്ചു വരുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP