Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്നു ഡിജിപിയോടു മനേക ഗാന്ധി; ഡൽഹിയിലിരുന്നു സംസാരിക്കുന്ന മന്ത്രിക്കു കേരളത്തിലെ അവസ്ഥ അറിയില്ലെന്നു കെ ടി ജലീൽ

തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്നു ഡിജിപിയോടു മനേക ഗാന്ധി; ഡൽഹിയിലിരുന്നു സംസാരിക്കുന്ന മന്ത്രിക്കു കേരളത്തിലെ അവസ്ഥ അറിയില്ലെന്നു കെ ടി ജലീൽ

ന്യൂഡൽഹി: തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്താൻ തയ്യാറാകണമെന്നു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. തെരുവുനായ പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടില്ലെങ്കിൽ നായകളെ കൊല്ലുന്ന പ്രവണത തുടരുമെന്നും മനേക പറഞ്ഞു.

കേരളത്തിൽ തെരുവു നായ്ക്കളെ തുടർച്ചയായി കൊല്ലുന്നവർക്കും കൊല്ലാൻ പ്രേരണ നല്കുന്നവർക്കുമെതിരെ കാപ്പ ചുമത്താൻ ഡി.ജി.പി തയ്യാറാകണം. ഗുണ്ടാ നിയമപ്രകാരം സ്ഥിരം കുറ്റവാളികളായി ഇത്തരക്കാരെ നേരിടണം. എല്ലാ ജില്ലകളിലും വന്ധ്യംകരണ കേന്ദ്രങ്ങൾ നവംബർ ഒന്നുമുതൽ തുറക്കണമെന്നും മനേക ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിച്ചുവെന്നും മനേക പറഞ്ഞു. നായ്ക്കളെ കൊല്ലരുത് എന്നാണ് അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും മനേക പറയുന്നു.

നിയമം തുടർച്ചയായി ലംഘിക്കുന്നവർക്കെതിരെ ഡി.ജി.പി നടപടിയെടുക്കണം. ഇത് 50 രൂപ ഫൈൻ മാതമുള്ള ശിക്ഷയാണെന്നതല്ല വിഷയം. നിങ്ങൾ കുറ്റം സമ്മതിച്ചു എന്നതാണ്.
നിങ്ങൾ അഞ്ചുതവണ കുറ്റവാളിയെന്ന് വിധിക്കപ്പെട്ട വ്യക്തിയാണ്. നിങ്ങൾ അഞ്ചു തവണ കുറ്റം ചെയ്‌തെങ്കിൽ കാപ്പ ചുമത്തേണ്ടതാണ്. സ്ഥിരം കുറ്റവാളിയാണെങ്കിൽ കാപ്പ ബാധകമാണ്.

ആഭ്യന്തര മന്ത്രാലയം ഒരു യോഗം വിളിച്ചിരുന്നു. എയർ ഗൺ രജിസ്റ്റർ ചെയ്യാതെ സൂക്ഷിക്കുന്നത് കുറ്റകരമാണ്. കടകളിലും ഇത് വില്ക്കാനാകില്ല. അപ്പോൾ എങ്ങനെയാണ് നായ്ക്കളെ കൊല്ലാൻ എയർഗൺ നല്കാമെന്ന് പറയുന്നതെന്നും മനേക ചോദിച്ചു.

കേരളത്തിലും അപകടകാരികളായ നായ്ക്കളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളുടെ അത്രയേ ഉള്ളു. മറ്റു സ്ഥലങ്ങളിൽ ഇല്ലാത്ത പ്രശ്‌നം എന്തു കൊണ്ടാണ് ഇവിടെ. എബിസി സെന്റർ ഉടൻ തുടങ്ങണം. നായകളെ കൊല്ലുന്നവർ കേരളത്തിന് അപകടമാണ്. ഇന്ന് നായ്ക്കളാകും. നാളെ കന്നുകാലികളാകും പിന്നീട് സ്ത്രീകളും കുട്ടികളുമാകും. ഇവർ യഥാർത്ഥത്തിൽ ക്രിമിനലുകളാണെന്നും മനേക ഗാന്ധി പറഞ്ഞു.

എന്നാൽ കേന്ദ്രമന്ത്രിക്കു ഡൽഹിയിലിരുന്ന് എന്തും പറയാമെന്നായിരുന്നു തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീലിന്റെ മറുപടി. കേരളത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്ഥ അവർക്ക് അറിയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബിജെപി പോലും മേനകാ ഗാന്ധി പറഞ്ഞതു പോലെ അഭിപ്രായം പറയുമെന്ന് തോന്നുന്നില്ല. മേനകാ ഗാന്ധി ആരോപിക്കുന്നത് പോലെ കേരളത്തിൽ വ്യാപകമായി തെരുവ് നായ്ക്കളെ കൊന്നൊടുക്കുകയൊന്നും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തെ തെരുവുനായ വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യം. ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തിൽ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രത്യേകം ഷെൽട്ടറുകളിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുകയാണ്. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്ന കാര്യങ്ങളും ആലോചിക്കുന്നുണ്ടെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP