Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വാമി ഹിമവൽ ഭദ്രാനന്ദ പറയുന്നു; ഒന്നരക്കോടിയുടെ ക്വട്ടേഷൻ ഏറ്റെടുക്കാനുള്ള കെൽപൊന്നും പൾസർ സുനിക്കില്ല; സുനി ചെയ്തത് 'കോൺട്രാക്റ്റ് വർക്ക്' മാത്രം; ആരാണ് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചില്ലെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വേറെയുണ്ടെന്നും സ്വാമി മംഗളം ടിവിയിൽ

സ്വാമി ഹിമവൽ ഭദ്രാനന്ദ പറയുന്നു; ഒന്നരക്കോടിയുടെ ക്വട്ടേഷൻ ഏറ്റെടുക്കാനുള്ള കെൽപൊന്നും പൾസർ സുനിക്കില്ല; സുനി ചെയ്തത് 'കോൺട്രാക്റ്റ് വർക്ക്' മാത്രം; ആരാണ് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചില്ലെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വേറെയുണ്ടെന്നും സ്വാമി മംഗളം ടിവിയിൽ

കൊച്ചി: 2016 നവംബർ 28 ന് വൈകുന്നേരം 6.20 ന് ദിലീപിന് ഉണ്ടാകാൻ പോകുന്ന പ്രശ്‌നങ്ങൾ പ്രവചിച്ച ആളാണ് തോക്ക് സ്വാമി എന്ന് അറിയപ്പെടുന്ന സ്വാമി ഹിമവൽ ഭദ്രാനന്ദ. ആ ഹിമവൽ ഭദ്രാനന്ദ ഇപ്പോൾ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ഒന്നര കോടി രൂപയുടെ ക്വട്ടേഷൻ എടുക്കാനുള്ള കെൽപൊന്നും പൾസർ സുനിക്ക് ഇല്ല എന്നാണ് മംഗളം ടിവിയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സ്വാമി പറഞ്ഞത്.

ഒരു വീട് വയ്ക്കാൻ കോൺട്രാക്ട് എടുത്ത് ബംഗാളികൾ ചെയ്യുന്നതുപോലെയുള്ള പണി മാത്രമാണ് പൾസർ സുനി ചെയ്തത് എന്നും സ്വാമി പറയുന്നുണ്ട്. എന്നാൽ ആരാണ് ഇതിന്റെ പിന്നിൽ എന്ന് പൊലീസ് അന്വേഷിച്ചില്ല എന്നാണ് സ്വാമിയുടെ ആരോപണം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ വേറേയും ഉണ്ട്.സംഭവം നടക്കുന്നതിന്റെ തലേന്ന് പൾസർ സുനിയുടെ ഗാങ് കാക്കനാട്ടെ ഒരു ഫ്‌ലാറ്റിൽ ഉണ്ടായിരുന്നു എന്നാണ് സ്വാമി പറയുന്നത്. അവിടെ വച്ചാണ് ഗൂഢാലോചന നടന്നത് എന്നും പറയുന്നുണ്ട്.

അങ്ങനെ ഒരു ഗൂഢാലോചനയെ കുറിച്ച് താങ്കൾക്ക് വ്യക്തമായി ആറിയാമോ എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. താൻ വ്യക്തതയുള്ള കാര്യങ്ങൾ പറയുന്നതുകൊണ്ടാണ് അതെല്ലാം വിവാദമാകുന്നത് എന്നായിരുന്നു ഹിമവൽ ഭദ്രാനന്ദയുടെ മറുപടി.ഗൂഢാലോചന നടന്ന ഫ്‌ലാറ്റിന്റെ ഉടമ പറഞ്ഞ ചില കാര്യങ്ങളും ഇദ്ദേഹം പറയുന്നുണ്ട്. സുഹൃത്തുക്കളുടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതകൾ താൻ തീർത്തോളാം എന്നായിരുന്നത്രെ വാഗ്ദാനം.

തനിക്ക് ഒരു ഡിക്ടക്ടീവ് മീഡിയ ഉണ്ടെന്നും അതുകൊണ്ട് തന്റെ ചിന്തകൾ എപ്പോഴും അങ്ങനെയേ പോകൂ എന്നും സ്വാമി പറയുന്നുണ്ട്. ഇവിടത്തെ അന്വേഷണ സംഘങ്ങളെ പോലെ വിവരങ്ങൾ തനിക്ക് കിട്ടുന്നുണ്ടെന്നും സ്വാമി പറയുന്നുണ്ട്.ദിലീപ് ഇങ്ങനെയൊക്കെ ചെയ്യിക്കുമോ എന്ന് തനിക്കറിയില്ല. എങ്ങനെയായാലും വളരെ പെർവെർട്ട് ആയിട്ടുള്ള മനസ്സിന് ഉടമയായിട്ടുള്ളവർക്കേ ഇങ്ങനെ ഒരു ക്രൈം ചെയ്യാൻ പറ്റൂ എന്നും ഹിമവൽ ഭദ്രാനന്ദ പറയുന്നുണ്ട്.

താനും പൾസർ സുനിയും ഒരുമിച്ച് കാക്കനാട് ജയിലിൽ ഉണ്ടായിരുന്നു എന്ന് സ്വാമി പറയുന്നത്. ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ആയിരുന്നു സ്വാമിക്ക് അന്ന് ജയിലിൽ കിടക്കേണ്ടി വന്നത്. അവിടെ വച്ച് പൾസർ സുനിയേയും വിഷ്ണുവിനേയും വിപിൻലാലിനേയും എല്ലാം താൻ കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൾസർ സുനി അല്ലാതെ മറ്റൊരു സൂത്രധാരൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നാണ് ഹിമവൽ ഭദ്രാനന്ദ പറഞ്ഞുവയ്ക്കുന്നത്. ആ ആളെ കുറിച്ച് ചില സൂചനകളും നൽകുന്നുണ്ട് സ്വാമി.ഭയം കൊണ്ട് തന്നെയാണ് ആ പേര് വെളിപ്പെടുത്താത്തത് എന്നാണ് ഹിമവൽ ഭദ്രാനന്ദ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട ചില മയക്കുമരുന്ന് വിഷയങ്ങൾ പൊലീസിനെ അറിയിച്ചപ്പോഴാണ് മതസ്പർദ്ധയുണ്ടാക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടു എന്ന് പറഞ്ഞ് തന്നെ ജയിലിൽ അടച്ചത് എന്നും സ്വാമി പറയുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP