Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിജെപിയുടെ ചടങ്ങിൽ പങ്കെടുത്ത് കെ എം മാണി; മാണിയെ ബിജെപി നേതാക്കൾ സ്വീകരിച്ചത് താമരപ്പൂ കൊണ്ടുള്ള ബൊക്ക നൽകി; മാണി പങ്കെടുത്തത് വലിയ മെത്രാപ്പൊലീത്തയെ ആദരിച്ച ചടങ്ങിൽ

ബിജെപിയുടെ ചടങ്ങിൽ പങ്കെടുത്ത് കെ എം മാണി; മാണിയെ ബിജെപി നേതാക്കൾ സ്വീകരിച്ചത് താമരപ്പൂ കൊണ്ടുള്ള ബൊക്ക നൽകി; മാണി പങ്കെടുത്തത് വലിയ മെത്രാപ്പൊലീത്തയെ ആദരിച്ച ചടങ്ങിൽ

കോട്ടയം: ബിജെപി സംഘടിപ്പിച്ച ചടങ്ങിൽ മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ എം മാണിയും.ബിജെപിയുടെ ന്യൂനപക്ഷ വിഭാഗമായ ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച ചടങ്ങിലാണ് കെ.എം മാണി പങ്കെടുത്തത്. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ ആദരിക്കുന്ന ചടങ്ങിലാണ് മാണി എത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിനെത്തിയ മാണിയെ താമരപ്പൂക്കൾ കൊണ്ട് നിർമ്മിച്ച ബൊക്ക നൽകിയാണ് ബിജെപി നേതാക്കൾ സ്വീകരിച്ചത്.സാധാരണ റോസാപ്പൂ കൊണ്ടുള്ള ബൊക്കയാണ് കിട്ടാറുള്ളതെന്നും എന്നാൽ ഇത്തവണ പതിവിന് വിപരീതമായി താമരപ്പൂ കൊണ്ടുള്ള ബൊക്കെ ലഭിച്ചു എന്നൊരു പ്രത്യേകതയുണ്ടെന്നും മാണി പറഞ്ഞു.

യു ഡി എഫിൽ നിന്ന് പുറത്തു പോയ ശേഷം മാണി ബിജെപിയുമായി അടുക്കുന്നതായി വാർത്തകളുണ്ടായിരുന്നു.ബിജെപി നേതൃത്വം മാണിയുമായുള്ള ബന്ധത്തിന് താത്പര്യം പ്രകടിപ്പിച്ചെങ്കിലും മാണി ഇതിന് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിരുന്നില്ല.ഈ സാഹചര്യത്തിൽ മാണി ബിജെപിയുടെ ചടങ്ങിൽ പങ്കെടുത്തത് വളരെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP