Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉത്രയുടെ അമ്മ മണിമേഖല അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചു; മകളുടെ മരണത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയിൽ ദുഃഖം കടിച്ചമർത്തി കൊച്ചു മകനൊപ്പമെത്തി ചുമതല കൈമാറൽ; ആയൂർ ജവാഹർ സ്‌കൂളിലെ പ്രഥമ അദ്ധ്യാപിക വിരമിക്കുമ്പോൾ

ഉത്രയുടെ അമ്മ മണിമേഖല അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചു; മകളുടെ മരണത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയിൽ ദുഃഖം കടിച്ചമർത്തി കൊച്ചു മകനൊപ്പമെത്തി ചുമതല കൈമാറൽ; ആയൂർ ജവാഹർ സ്‌കൂളിലെ പ്രഥമ അദ്ധ്യാപിക വിരമിക്കുമ്പോൾ

സ്വന്തം ലേഖകൻ

കൊല്ലം :അഞ്ചൽ ഏറത്ത് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ അമ്മ മണിമേഖല അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചു. ശനിയാഴ്ചയാണ് ആയൂർ ജവാഹർ സ്‌കൂളിൽനിന്ന് പ്രഥമാധ്യാപികയായി വിരമിച്ചത്. രാവിലെ ഉത്രയുടെ മകൻ കിച്ചുവിനെ മാറോടു ചേർത്തുപിടിച്ചാണ് അവർ സ്‌കൂളിലേക്ക് എത്തിയത്.

ചുമതല കൈമാറുമ്പോഴും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴുമെല്ലാം കൗതുകത്തോടെ അവനെല്ലാം കണ്ടിരുന്നു. ബന്ധുവായ ശ്യാമിനൊപ്പമാണ് മണിമേഖല രാവിലെ സ്‌കൂളിലെത്തിയത്. പന്ത്രണ്ടുവർഷമായി അവർ ആയൂർ സ്‌കൂളിൽ ജോലിചെയ്യുകയാണ്. നേരത്തേ കുളത്തൂപ്പുഴയിലും ചോഴിയക്കോട്ടുമുള്ള സ്‌കൂളുകളിലാണ് ജോലി ചെയ്തിരുന്നത്.

ഉത്രയുടെ മരണമുണ്ടാക്കിയ വേദനകൾ മണിമേഖലയുടെ മുഖത്ത് ദൃശ്യമായിരുന്നു. ഇനി തന്റെ ജീവിതം കൊച്ചുമകന് വേണ്ടിയാണെന്നാണ് അമ്മൂമ്മ സ്‌കൂളിൽ എല്ലാവരോടും പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP