Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാടിന് വേണ്ടിയെന്ന് പറഞ്ഞ് തോക്കെടുത്ത് കാടുകയറിയവളെ അവസാനമായി കാണാൻ പോലും ബന്ധുക്കളില്ല; മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താതിരുന്ന സാഹചര്യത്തിൽ മാവോയിസ്റ്റ് രമയുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയത് പൊലീസ്; മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും അന്തിമോപചാരം അർപ്പിച്ചും മാവോയിസ്റ്റ് അനുകൂലികളും

നാടിന് വേണ്ടിയെന്ന് പറഞ്ഞ് തോക്കെടുത്ത് കാടുകയറിയവളെ അവസാനമായി കാണാൻ പോലും ബന്ധുക്കളില്ല; മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താതിരുന്ന സാഹചര്യത്തിൽ മാവോയിസ്റ്റ് രമയുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയത് പൊലീസ്; മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും അന്തിമോപചാരം അർപ്പിച്ചും മാവോയിസ്റ്റ് അനുകൂലികളും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താതിരുന്നതിനെ തുടർന്ന് പാലക്കാട് മഞ്ചികണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളാരും എത്താത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നേതൃത്വത്തിൽ സംസ്‌കാരം നടന്നത്. അന്തിമോപചാരം അർപ്പിക്കാനെത്തിയ മാവോയിസ്റ്റ് അനുകൂലികൾ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി.

രാവിലെ 10 മണിയോടെയാണ് മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് പുറത്തേക്ക് എടുത്തത്. മാവോയിസ്റ്റ് അനുകൂലികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ പൊലീസ് അനുവാദം നൽകിയിരുന്നു. അന്തിമോപചാരം അർപ്പിക്കാനെത്തിയ പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചു.

തുടർന്ന്, ഗുരുവായൂരിലേക്ക് കൊണ്ടുപോയ മൃതദേഹത്തെ പോരാട്ടം പ്രവർത്തകർ അനുഗമിച്ചു. ഗുരുവായൂർ നഗരസഭക്ക് കീഴിലുള്ള പൊതുശ്മശാനത്തിൽ കനത്ത സുരക്ഷാ ക്രമീകരണം ഒരുക്കിയായിരുന്നു സംസ്‌കാരം. ബന്ധുക്കൾ എത്താതിരുന്നതിനെ തുടർന്നാണ് രമ എന്ന പേരിൽ സൂക്ഷിച്ചിരുന്ന കന്യാകുമാരി സ്വദേശിനി അജിതയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചത്.

അട്ടപ്പാടി വനമേഖലയിൽ 28ന് നടന്ന ആദ്യ വെടിവയ്‌പ്പിൽ രമ, അരവിന്ദ്, കാർത്തി എന്നീ മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. 29ന് നടന്ന രണ്ടാമത്തെ വെടിവയ്‌പ്പിലാണ് സിപിഐ(മാവോയിസ്റ്റ്) ഭവാനിദളം സൗത്ത് സോൺ കമ്മറ്റിയിലെ മുതിർന്ന നേതാവ് മണിവാസകം കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളിൽനിന്ന് എകെ 47, എകെ 56 തോക്കുകൾ കണ്ടെത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മണിവാസകന്റേയും കാർത്തിയുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ശ്രീനിവാസന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തിൽ ഡിഎൻഎ പരിശോധന ഫലം വന്ന ശേഷമേ തീരുമാനമെടുക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP