Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാങ്കുളത്തെ ആൾക്കൂട്ട് ആക്രമണത്തിൽ പടിയിലായ നാലു പേർക്കും ജാമ്യം; ഒളിവിലുള്ളവർക്ക് അന്വേഷണം ഊർജ്ജിതം; സോഷ്യൽ മീഡിയ വൈറലാക്കിയ അക്രമണക്കേസിൽ സംഭവിക്കുന്നത്

മാങ്കുളത്തെ ആൾക്കൂട്ട് ആക്രമണത്തിൽ പടിയിലായ നാലു പേർക്കും ജാമ്യം; ഒളിവിലുള്ളവർക്ക് അന്വേഷണം ഊർജ്ജിതം; സോഷ്യൽ മീഡിയ വൈറലാക്കിയ അക്രമണക്കേസിൽ സംഭവിക്കുന്നത്

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ആൾകൂട്ട ആക്രമണം സംബന്ധിച്ച കേസ്സിൽ മൂന്നാർ പൊലീസ് അറസ്റ്റുചെയ്ത നാലുപേർക്കും ജാമ്യം. പിടികൂടാനുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ്. അടിമാലി പത്താം മൈൽ താണേലി വീട്ടിൽ മക്കാരിനെ(68)നടുറോഡിൽ ക്രൂരമായി മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ്സിൽ ഇന്നലെ മൂന്നാർ പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ മാങ്കുളം ആനക്കുളം കുവൈറ്റ് സിറ്റി പുതുപ്പയിൽ ജോർജ്ജ് കുര്യക്കോസ് (62),മകളുടെ ഭർത്താവ് അരുൺ(35), ഒറവലക്കുടി അബി ജോസ്,ആനക്കുളം പ്ലാപ്പിള്ളിൽ ജയേഷ് (34) എന്നിവരാണ് ദേവികുളം കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയിട്ടുള്ളത്.

അന്യായമായി സംഘം ചേരൽ,തടഞ്ഞുവയ്ക്കൽ ,ദേഹോപദ്രവം ഏൽപ്പിക്കൽ,വയോധികനെ മർദ്ദിക്കുക തുടങ്ങി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രകാരം പ്രതികൾക്കെതിരെ ചുമത്താവുന്ന മുഴുവൻ വകുപ്പുകളും ചേർത്താണ് കേസ്സ് ചാർജ്ജ് ചെയ്തിട്ടുള്ളതെന്ന് മൂന്നാർ സി ഐ സാംജോസ് അറിയിച്ചു. പികിട്ടാനുള്ള ആനക്കൂളം 96-യാറ് ഭാഗത്ത് താമസിച്ചുവരുന്ന സജി അവരാച്ചനുവേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. മീൻ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന 28000 രൂപയിലേറെ രൂപ ചോദിച്ചതിനാണ് തന്നേ ജോർജ്ജും കൂട്ടരും വാഹനത്തിൽ നിന്നും ചവിട്ടി വീഴ്തി റോഡിലിട്ട് മർദ്ദിച്ചതെന്നാണ് മക്കാർ ഇന്നലെ മറുനാടനോട് വ്യക്തമാക്കിയത്.

പൊലീസിൽ പരാതിപ്പെടാതിരുന്നത് പീഡനക്കേസ്സിൽ കുടുക്കുമെന്ന് അക്രമികൾ ഭീഷിണിപ്പെടുത്തിയതിനാലാണെന്നും കേസ്സ് നടപടികളുമായി മുന്നോട്ടുപോകുമെന്നും മക്കാർ അറിയിച്ചിരുന്നു.ഇതിനിടെയാണ് പൊലീസ് പിടികൂടിയ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചതായുള്ള വാർത്ത പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം മക്കാരിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.തുടർന്നാണ് പൊലീസ് കേസെടുത്തത്. അതിഭീകര മർദ്ദനമുറകളിലൂടെയാണ് അക്രമികൾ മക്കാരിനെ നേരിടുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സംഭവത്തെക്കുറിച്ച് മക്കാർ ഇന്നലെ മറുനാടനോട് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ...

തല്ലിയ ജോർജ്ജിനേയും മകൻ അരുണിനെയും നാല്- അഞ്ച് വർഷമായി അറിയാം.റിസോർട്ടിന്റെയും മറ്റും പണി ഏറ്റെടുത്ത് നടത്തുന്നവരാണ് ഇവർ.പണിക്കാരുള്ളതിനാൽ മിക്ക ദിവസങ്ങളിലും മീൻ വാങ്ങാറുണ്ട് .അഞ്ചും- ആറും മാസമൊക്കെ കൂടുമ്പോഴാണ് കണക്ക് തീർക്കുക. ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പണം വേണോടാ എന്ന് ചോദിച്ചായിരുന്നു ഇവർ അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയുമെല്ലാം ചെയ്തത്.തൊഴിച്ച് റോഡിലിട്ടപ്പോൾ തന്നെ അനങ്ങാൻ പറ്റാത്ത പരുവത്തിലായി.പിന്നീട് റോഡിലിട്ട് ചവിട്ടി കൂട്ടി. ആക്രമണത്തിന്റെ മുഴുവൻ ദൃശ്വങ്ങളും പുറത്തു വന്നിട്ടില്ല. ആക്രമണത്തിന്റെ ഭീകരത കണ്ട് ചിത്രീകരിച്ചിരുന്ന യുവാവ് ഭയന്ന് ഇത് നിർത്തി. പിന്നീട് നടന്നത് ദൃശ്യങ്ങളിൽ കാണുന്നതിനേക്കാൾ ക്രൂരമായിരുന്നു.

സംഭവം പൊലീസിൽ അറിയിച്ചാൽ പീഡനക്കേസ്സിൽ കുടുക്കുമെന്നും കൊല്ലും എന്നൊക്കെയായിരുന്നു അവരുടെ ഭീഷിണി. 40 വർഷത്തോെളമായി മീൻകച്ചവടമാണ് തൊഴിൽ .ഇതുവരെ ഒരു പൊലീസ് കേസ്സിലും പെട്ടിട്ടില്ല. പുറത്തറിഞ്ഞാൽ നാണക്കേടാവുമെന്ന് തോന്നി .അതുകൊണ്ട് അന്ന് പൊലീസ് ചോദിച്ചപ്പോൾ കേസ് വേണ്ടെന്ന് പറഞ്ഞത്.മക്കാർ വിശദീകരിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്ന് രാവിലെ 11 മുതൽ 12 വരെ ഈ സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഹർത്താൽ ആചരിക്കുകയും ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP