Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോജ് വധക്കേസ് സിബിഐക്കു വിട്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു; വിക്രമന്റെ മുറിവുകൾ പൊട്ടിത്തെറിയെത്തുടർന്നെന്ന് ഫോറൻസിക് റിപ്പോർട്ട്; കൊലപാതകവുമായി ബന്ധപ്പെട്ട് വി മുരളീധരന്റെ പ്രസ്താവന അപക്വമെന്ന് വി എസ്

മനോജ് വധക്കേസ് സിബിഐക്കു വിട്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു; വിക്രമന്റെ മുറിവുകൾ പൊട്ടിത്തെറിയെത്തുടർന്നെന്ന് ഫോറൻസിക് റിപ്പോർട്ട്; കൊലപാതകവുമായി ബന്ധപ്പെട്ട് വി മുരളീധരന്റെ പ്രസ്താവന അപക്വമെന്ന് വി എസ്

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് വിജ്ഞാപനം അയച്ചുകൊടുത്തിട്ടുണ്ട്. മനോജിനെ കൊന്നവർക്ക് അന്തർ സംസ്ഥാന ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറാൻ തീരുമാനിച്ചതെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. സിബിഐ അന്വേഷണത്തിന് ഡിജിപി ശുപാർശ ചെയ്ത കാര്യവും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

അതിനിടെ, വിക്രമന്റെ ശരീരത്തിലെ മുറിവുകൾ പൊട്ടിത്തെറിയെത്തുടർന്ന് ആകാമെന്ന് ഫോറൻസിക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പരിക്കുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ സംഭവിച്ചതാണ്. കാലിൽ ലോഹച്ചീള് തറച്ചിട്ടുണ്ടെന്ന് എക്‌സ്‌റേ പരിശോധനയിൽ കണ്ടെത്തി. പരിശോധനയുടെ പ്രാഥമിക വിലയിരുത്തൽ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. െ്രെകംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണിപ്പോൾ വിക്രമൻ.

കേസ് സിബിഐക്കു കൈമാറണമെന്ന് ആർഎസ്എസ്-ബിജെപി നേതൃത്വം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കേസ് സിബിഐക്കു വിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ തുടർച്ചയായാണു വിജ്ഞാപനം പുറപ്പെടുവിച്ചു കേന്ദ്ര സർക്കാരിനു കൈമാറിയത്.

മനോജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറിൽ നിന്ന് െ്രെകംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. പരിയാരം മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിയാണ് അന്വേഷണ സംഘം ഡോ. ഗോപാലകൃഷ്ണ പിള്ളയുടെ മൊഴി രേഖപ്പെടുത്തിയത്. മനോജിന്റെ ശരീരത്തിലേറ്റ മുറിവുകളുടെ സ്വഭാവം മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

മനോജും സഹായി പ്രമോദും സഞ്ചരിച്ചിരുന്ന വാനിനു നേരെ ബോംബെറിഞ്ഞ ശേഷമാണ് ആക്രമിച്ചതെന്ന് വിക്രമൻ നേരത്തെ മൊഴി നൽകിയിരുന്നു. ബോംബ് പൊട്ടിയ സമയത്താണ് തനിക്ക് പൊള്ളലേറ്റതെന്നും വിക്രമൻ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് പരിക്കിന്റെ ആധികാരികത ഉറപ്പാക്കാനാണ് വിക്രമനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാക്കിയത്.

മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ നടത്തിയ പ്രസ്താവന അപക്വമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. കലാപത്തിന് ആഹ്വാനം നൽകുന്ന രീതിയിൽ ബിജെപി അധ്യക്ഷൻ സംസാരിക്കരുതായിരുന്നെന്നും വി എസ് പറഞ്ഞു.

ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് പ്രമുഖ് ആയിരുന്ന കിഴക്കേ കതിരൂർ സ്വദേശി മനോജിനെ കഴിഞ്ഞ ഒന്നിനാണു ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. നിലവിൽ ക്രൈംബ്രാഞ്ച് മേധാവി എസ് അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിജ്ഞാപനം ഇന്നാണ് പുറപ്പെടുവിച്ചതെങ്കിലും അനൗദ്യോഗികമായി സിബിഐ അന്വേഷണം തുടങ്ങിയതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP