Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അട്ടപ്പാടിയിലെ മാവോയിസ്റ്റ് എറ്റുമുട്ടൽ; മുഖ്യമന്ത്രിയുടെ വീടിന് കനത്ത പൊലീസ് കാവൽ; പൊലീസ് സുരക്ഷ മാവോയിസ്റ്റ് ഗറില്ലകളുടെ ഭീഷണിക്ക് പിന്നാലെ

അട്ടപ്പാടിയിലെ മാവോയിസ്റ്റ് എറ്റുമുട്ടൽ; മുഖ്യമന്ത്രിയുടെ വീടിന് കനത്ത പൊലീസ് കാവൽ; പൊലീസ് സുരക്ഷ മാവോയിസ്റ്റ് ഗറില്ലകളുടെ ഭീഷണിക്ക് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് പൊലീസ് കാവൽ. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. അട്ടപ്പാടി വനമേഖലയിൽ തണ്ടർബോൾട്ടും, മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടായത്.

മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ പിണറായിലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. രണ്ടു സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും നാല് സിവിൽ പൊലീസ് ഓഫീസർമാരുമടങ്ങുന്ന സംഘമാണ് സുരക്ഷയൊരുക്കുന്നത്.അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ രണ്ടാം ദിവസം നടന്ന ഏറ്റുമുട്ടൽ സിപിഐ (മാവോയിസ്റ്റ്) ഗ്രൂപ്പിന്റെ 'ഗറില്ലാ യുദ്ധമായിരുന്നെന്ന്' പൊലീസ് റിപ്പോർട്ട് എത്തിയത്. ഒക്ടോബർ 28ന് ഉച്ചയ്ക്ക് നടന്ന ആദ്യ ഏറ്റുമുട്ടലിനുശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകൾ ഗറില്ലാ മാതൃകയിലുള്ള ആക്രമണത്തിന് വീണ്ടും ഒത്തുചേർന്ന് വെടിവയ്‌പ്പു നടത്തി.

തണ്ടർബോൾട്ട് സേനാംഗങ്ങൾ സ്വയരക്ഷയ്ക്കായി തിരികെ വെടിവച്ചില്ലായിരുന്നെങ്കിൽ ഇൻക്വസ്റ്റ് നടപടികൾക്കെത്തിയ വിവിധ വകുപ്പുകളിലെ അൻപതോളം ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാകുമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം ഐപിഎസാണ് മനുഷ്യാവകാശ കമ്മിഷനു നൽകാനായി റിപ്പോർട്ട് തയാറാക്കിയത്.

സിപിഐ (മാവോയിസ്റ്റ്) സേനാവിഭാഗമായ പീപ്പിൾ ലിബറേഷൻ ഗറില്ല ആർമിയുടെ 37 സേനാംഗങ്ങൾ കേരളത്തിലെ കാടുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ കയ്യിൽ അത്യാധുനിക ആയുധങ്ങളുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കേരള, തമിഴ്‌നാട്, കർണാടക അതിർത്തികൾ ചേരുന്ന ഭാഗത്ത് 2012 മുതൽ മാവോയിസ്റ്റുകൾ പ്രവർത്തിക്കുന്നു. അവരുടെ പശ്ചിമഘട്ട സോൺ കമ്മറ്റിക്കു കീഴിൽ നാല് ദളങ്ങളുണ്ട്. നാടുകാണി, കബനി, ഭവാനി, സുരുവാണി. കബനി ദളത്തിനു രണ്ടു ഭാഗങ്ങളുണ്ട്.

2013 മുതൽ ഈ നാലു ദളങ്ങളും പ്രവർത്തിക്കുന്നു. പൊലീസിനു നേരെ വെടിവച്ചതിനും സ്റ്റേഷൻ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും 200 കേസുകൾ ഇവർക്കെതിരെയുണ്ട്. ഗറില്ല യുദ്ധതന്ത്രങ്ങളാണ് മാവോയിസ്റ്റുകളുടേത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP