Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോളയാട് ആദിവാസി കോളനിയിലെത്തിയത് അഞ്ചംഗ മാവോയിസ്റ്റ് സംഘം; സായുധരായ അഞ്ചംഗ സംഘത്തിനെ തിരിച്ചറിഞ്ഞതായി പൊലീസ്; മാവോവാദി നേതാവ് സുന്ദരിയടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്; കണ്ണവം വനമേഖലയിൽ തണ്ടർബോൾട്ട് നിരീക്ഷണം തുടങ്ങി

കോളയാട് ആദിവാസി കോളനിയിലെത്തിയത് അഞ്ചംഗ മാവോയിസ്റ്റ് സംഘം; സായുധരായ അഞ്ചംഗ സംഘത്തിനെ തിരിച്ചറിഞ്ഞതായി പൊലീസ്; മാവോവാദി നേതാവ് സുന്ദരിയടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്; കണ്ണവം വനമേഖലയിൽ തണ്ടർബോൾട്ട് നിരീക്ഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

പേരാവൂർ: കോളയാട് ചേക്കേരിയിൽ ആദിവാസി കോളനിയിൽ മാവോവാജി സാന്നിധ്യം സ്ഥീരികരിച്ച് പൊലീസ്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ യു.എ.പി.എ.ചുമത്തി കേസെടുത്തു. മാവോവാദി നേതാവ് സുന്ദരിയും കണ്ടാലാറിയാവുന്ന മറ്റ് രണ്ടുപേർക്കെതിരെയുമാണ് പേരാവൂർ പൊലീസ് കെസെടുത്തത്.

കോളനിയിലെ ഒരു വീട്ടുടമയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും സായുധരായ അഞ്ചംഗ മാവോവാദികളാണ് കോളനിയിലെത്തിയതെങ്കിലും മൂന്ന് പേർക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്.

കോളനിയിലെത്തിയ മാവോവാദികൾ കന്നഡ ഭാഷയിലാണ് സംസാരിച്ചതെന്നും വീട്ടുകാരിലൊരാളോട് ടി.വിയിൽ കന്നഡ ചാനൽ വെക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. മാത്രവുമല്ല, കോളനിയിലെ ഒരു വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്യിപ്പിച്ച് കഴിച്ചാണ് ഇവർ മടങ്ങിയത്.

എല്ലാവരുടെയും കയ്യിൽ തോക്കുണ്ടെന്നും കോളനിവാസികൾ പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം മൂന്ന് മണിക്കൂറോളം കോളനിയിൽ ചെലവിട്ടെങ്കിലും ദിവസങ്ങൾ കഴിഞ്ഞാണ് പൊലീസ് സംഭവമറിയുന്നത്. മൂന്ന് വീടുകളിലാണ് മാവോവാദികൾ കയറിയതെങ്കിലും രണ്ടു വീട്ടുകാർ പരാതി നല്കാൻ തയ്യാറായിട്ടില്ല.

മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും കണ്ണവം വനത്തിലുൾപ്പെടെ തിരച്ചിൽ നടത്താൻ തണ്ടർബോൾട്ട് സേന ഇതുവരെയും എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. പേരാവൂരിനു സമീപം കേളകം സ്റ്റേഷൻ പരിധിയിൽ തണ്ടർ ബോൾട്ട് സേനയുണ്ടെങ്കിലും ചെക്കേരി കോളനിയോട് ചേർന്ന കണ്ണവം വനമേഖലയിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടും പൊലീസ് കാര്യക്ഷമമായ തിരച്ചിൽ നടത്താൻ തയ്യാറാവുന്നില്ല.

കോളനിയിൽ മാവോവാദികളെത്തിയ വാർത്ത വ്യാഴാഴ്ച മാതൃഭൂമി ഡോട്ട്കോം നല്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP