Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ മാവോയിസ്റ്റുകൾ അത്ര നിസാരക്കാരല്ല; അദ്യശ്യ ശക്തിയെ പേടിച്ച് തൊണ്ടർനാട് പഞ്ചായത്തിന് അഞ്ചുകോടിയുടെ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

കേരളത്തിലെ മാവോയിസ്റ്റുകൾ അത്ര നിസാരക്കാരല്ല; അദ്യശ്യ ശക്തിയെ പേടിച്ച് തൊണ്ടർനാട് പഞ്ചായത്തിന് അഞ്ചുകോടിയുടെ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

കേരളത്തിലെ മാവോയിസ്റ്റുകൾ അദൃശ്യ ശക്തികളാണ്. പേരിന് പോലും ഇതുവരെ ആരെയും ചൂണ്ടിക്കാട്ടാൻ കഴിയുന്നില്ല. പക്ഷേ, എങ്ങും മാവോയിസ്റ്റ് പേടി തന്നെ. ബസ് തടഞ്ഞാലും ചുംബന സമരം നടത്തിയാലും ഫാക്ടറിയിൽ പ്രതിഷേധിച്ചാലുമൊക്കെ അവർ മാവോയിസ്റ്റുകളാകും. എന്തായാലും ഈ മാവോയിസ്റ്റുകളെ സർക്കാരിന് ശരിക്കും പേടിയാണെന്ന് വ്യക്തമായി. വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്താണ് അപ്രതീക്ഷിതമായി അനുവദിച്ച അഞ്ചുകോടി മാവോയിസ്റ്റ് പേടിയിൽ നിന്നാണ് എന്നാണ് റിപ്പോർട്ട്.

വയനാട് ജില്ലയിലെ ഏറ്റവും പിന്നോക്ക പ്രദേശമായ തൊണ്ടർനാട് പഞ്ചായത്തിൽ മാവോയിസ്റ്റുകളെ പേടിച്ചാണ് അഞ്ചുകോടി രൂപയുടെ വികസന പദ്ധതികൾക്ക് സർക്കാർ അനുമതി നൽകിയതെന്നാണ് സൂചന. 15 വാർഡുകളുള്ള തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ 56 ശതമാനവും വനമേഖലയാണ്. മാവോയിസ്റ്റുകൾ സ്ഥിരമായി ഇവിടെ എത്തുന്നുവെന്നും വീടുകളിൽ കയറി ഇറങ്ങുന്നുണ്ടെന്നുമാണ് പൊലീസ് ഭാഷ്യം. തൊണ്ടർനാട് പഞ്ചായത്തിലെ ചപ്പ കോളനിക്ക് സമീപം ഡിസംബർ ഏഴിന് മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടിയിരുന്നു. തുടർന്ന് സ്ഥലം സന്ദർശിക്കാനെത്തിയ മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജുവിനെയും തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുവിനെയും നാട്ടുകാർ തടയുകയുണ്ടായി.

മാവോയിസ്റ്റുകൾ ഉണ്ടെന്ന് പൊലീസ് പറയുന്ന സാഹചര്യത്തിൽ വയനാട് ജില്ലാ കളക്ടർ കേശവേന്ദ്രകുമാർ സമർപ്പിച്ച പദ്ധതിക്ക് സർക്കാർ അതേപടി അംഗീകാരം നൽകുകയായിരുന്നു. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനികളിൽ സംയോജിത സുസ്ഥിര വികസന പദ്ധതി നടപ്പാക്കുമെന്ന് പട്ടികവർഗ്ഗക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചിരുന്നു. പദ്ധതികൾ 2015 മാർച്ച് 31നകം പൂർത്തിയാക്കുമെന്നാണ് സർക്കാർ അറിയിപ്പിൽ പറയുന്നത്. കോമ്പാറ, ചുരുളി, മാറാടി, പെരിഞ്ചേരിമല, പന്നിപ്പാട്, ചാപ്പയിൽ മുണ്ടയിൽ, കരിങ്കൽഇറ്റിലാടിയിൽ, കാട്ടിയേരി, കാട്ടിമൂല, കാർക്കൊട്ടിൽ, മട്ടിലയം, അരിമല എന്നീ കോളനികളെയാണ് വികസനപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

തൊണ്ടർനാട് പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ സർക്കാർ ശുഷ്‌കാന്തി കാണിക്കാത്ത സാഹചര്യത്തിലാണ് ഇവിടെ മാവോയിസ്റ്റ് ഇടപെടൽ ശക്തമായതെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് അഞ്ചുകോടിയുടെ വികസനപ്രവർത്തനങ്ങൾക്ക് അംഗീകാരം സർക്കാൻ കൊടുത്തതത്രേ. ഡിസംബർ 31നും ജനുവരി ഒന്നിനുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തൊണ്ടർനാട് പഞ്ചായത്തിലെ ആദിവാസികൾക്കൊപ്പം ചെലവഴിക്കാനെത്തുമെന്നും റിപ്പോർട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP