Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗോഡൗണിൽ ഭക്ഷ്യ ഉൽപ്പനങ്ങളും അലക്ക് സാധനങ്ങളും കിടന്നത് ഇടകലർന്ന്; കാലാവധി കഴിഞ്ഞവ പുതിയ പാക്കറ്റിലേക്ക് മാറ്റിയത് വൃത്തിഹീനമായ സാഹചര്യത്തിലും; എല്ലാം കുത്തക കമ്പനികളുടെ നിർദ്ദേശ പ്രകാരമെന്ന് വെളിപ്പെടുത്തലും; മരടിലെ ഏജൻസിയിൽ കള്ളക്കളി നടത്തിയത് കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരം വരെ

ഗോഡൗണിൽ ഭക്ഷ്യ ഉൽപ്പനങ്ങളും അലക്ക് സാധനങ്ങളും കിടന്നത് ഇടകലർന്ന്; കാലാവധി കഴിഞ്ഞവ പുതിയ പാക്കറ്റിലേക്ക് മാറ്റിയത് വൃത്തിഹീനമായ സാഹചര്യത്തിലും; എല്ലാം കുത്തക കമ്പനികളുടെ നിർദ്ദേശ പ്രകാരമെന്ന് വെളിപ്പെടുത്തലും; മരടിലെ ഏജൻസിയിൽ കള്ളക്കളി നടത്തിയത് കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരം വരെ

മറുനാടൻ മലയാളി ബ്യൂറോ

മരട്: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പുതിയ പായ്ക്കറ്റിൽ വിപണിയിലെത്തിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറെ. വൻ കമ്പനികൾ നേരിട്ടാണ് ഇത് ചെയ്തതെന്നാണ് വെളിപ്പെടുത്തൽ.

അതിനിടെ ഏജൻസിക്കെതിരെ ഭക്ഷ്യ സുരക്ഷാ കമ്മിഷൻ കേസെടുത്തു. ശേഖരിച്ച സാംപിളുകളുടെ പരിശോധനാഫലം വരുമ്പോൾ കൂടുതൽ നിയമനടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ ഓഫിസർ സക്കീർ ഹുസൈൻ പറഞ്ഞു. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. കൊച്ചി മരടിൽ പ്രവർത്തിക്കുന്ന കാർവാർ എന്ന് സ്ഥാപനത്തിനെതിരെയാണ് നഗരസഭയുടെ നടപടി. പാക്കറ്റുകൾ മാറ്റിയത് കമ്പനി നേരിട്ടാണെന്നാണ് ഉടമകൾ വെളിപ്പെടുത്തുന്നത്. മരട് നെട്ടൂർ പിഡബ്‌ളുഡി റോഡിൽ പ്രവൃത്തിക്കുന്ന കാർ വാർ എന്ന സ്ഥാപനത്തിൽ മരട് നഗരസഭ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.

കേരളത്തിലെ വിപണിയിൽ വിൽപ്പന നടത്തുന്ന 20 ഓളം പ്രമുഖ ബ്രാൻഡുകളുടെ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പുതിയ പാക്കറ്റിലാക്കി വീണ്ടും വിപണിയിലെത്തിക്കുകയായിരുന്നു ഇവിടെ.സംഭവം പുറത്ത് വന്നതോടെ ശക്തമായ നടപടിയുമായി നഗരസഭ രംഗത്ത് വന്നു. എന്നാൽ കമ്പനി പ്രതിനിധികൾ നേരിട്ടാണ് കാലാവധി കഴിഞ്ഞ സാധനങ്ങൾ പുതിയ കവറിലേക്ക് മാറ്റിയതെന്ന് സ്ഥാപനം ഉടമയുടെ ബന്ധു പറഞ്ഞു. തമിഴ്‌നാട് സ്വദേശി ശിവ എന്നയാളുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. റെയ്ഡ് വിവരം പുറത്ത് വന്നതോടെ ഇയാൾ ഒളിവിലാണ്. സ്ഥപനത്തിനെതിരെ കേസ് എടുക്കുമെന്ന് മരട് പൊലീസും അറിയിച്ചു. നെട്ടൂർ പൊതുമരാമത്ത് റോഡിൽ മരട് സർവീസ് സഹകരണ ബാങ്ക് നെട്ടൂർ ശാഖയ്ക്കു സമീപത്തെ ഗോഡൗണിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പുതിയ പായ്ക്കറ്റിലാക്കുന്നതു പിടികൂടിയത്.

കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരം, ചോക്ലേറ്റുകൾ, മിൽക് പൗഡറുകൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും അലക്ക് ഉൽപന്നങ്ങളും ഇടകലർന്നായിരുന്നു ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പ്രവർത്തനം. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പുതിയ പായ്ക്കറ്റിലാക്കി വിപണിയിൽ എത്തിച്ച നടപടി കുട്ടികളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതാണെന്ന് ബാലാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ സി.ജെ. ആന്റണി പറഞ്ഞു. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു പരിശോധന. വിഷയം അതീവ ഗുരുതരമായിട്ടും സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മരട് നഗരസഭാ മുൻ വൈസ് ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു. ഗാഡൗണിൽ ബാക്കിയായ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും നശിപ്പിക്കുമെന്നു നഗരസഭാ വൈസ് ചെയർമാൻ ജബ്ബാർ പാപ്പന പറഞ്ഞു. ഇരുപതിൽപരം ഉൽപന്നങ്ങളാണ് ഗോഡൗണിൽ കണ്ടെത്തിയത്. ഇവിടെനിന്ന് ഉൽപന്നങ്ങൾ എത്തിച്ച ഇടങ്ങൾ കണ്ടെത്താനുള്ള ശ്രമം നടന്നിട്ടില്ല.

നെട്ടൂരിലെ ഗോഡൗണിൽ നിന്നു എങ്ങോട്ടൊക്കെയാണു വിതരണം ചെയ്തിട്ടുള്ളതെന്നു കണ്ടുപിടിച്ചു പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു. ജില്ലയിലെ മുഴുവൻ റീ പാക്കിങ് കേന്ദ്രങ്ങളും പരിശോധിക്കുവാൻ ഭക്ഷ്യസുരക്ഷാ കമ്മിഷൻ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP