Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാരാമൺ മണൽപ്പുറത്ത് ലോക മാർത്തോമ്മാ വനിതാ സംഗമം ഫെബ്രുവരി ഒമ്പതിന്; മാർത്തോമ്മാ സുവിശേഷ സേവികാസംഘ്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനമായി സംഗമം; ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കും

മാരാമൺ മണൽപ്പുറത്ത് ലോക മാർത്തോമ്മാ വനിതാ സംഗമം ഫെബ്രുവരി ഒമ്പതിന്; മാർത്തോമ്മാ സുവിശേഷ സേവികാസംഘ്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനമായി സംഗമം; ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കും

മാരാമൺ: ഫെബ്രുവരി ഒൻപതിന് മാരാമൺ മണൽപ്പുറത്ത് ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന ലോക മാർത്തോമ്മാ വനിതാസംഗമം നടക്കും. മാർത്തോമ്മാ സുവിശേഷ സേവികാസംഘത്തിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചാണ് പരിപാടി. മാരാമൺ കൺവെൻഷന്റെ പ്രാരംഭയോഗത്തിന് തലേ ദിവസം ഒരുക്കുന്ന മഹാസംഗമത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സ്ത്രീകൾ പങ്കെടുക്കും.

രാവിലെ 10-ന് സംഗമം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ലോക സഭാ കൗൺസിൽ മോഡറേറ്റർ ഡോ. ആഗ്‌നസ് റെജിനാ മ്യൂറൽ ഓബം, അമേരിക്കയിലെ സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആൻ മാത്യൂസ് യൂനസ് എന്നിവർ വിശിഷ്ടാതിഥികളാകുമെന്ന് സംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ, ജനറൽ സെക്രട്ടറി മിനി ജോയ്‌സ് തോമസ്, സേവികാസംഘം വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജോർജ്, ഖജാൻജി മിനി ടി.അലക്‌സ് എന്നിവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP