Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംവരണ പ്രക്ഷോഭത്തിൽ നടുങ്ങി മഹാരാഷ്ട്രാ; സംഘർഷത്തിൽ പൊലീസുകാൻ കൊല്ലപ്പെട്ടു; വാഹനങ്ങളുൾപ്പടെ തല്ലിതകർത്ത് പ്രക്ഷോഭകർ; സംവരണം ആവശ്യപ്പെട്ട് ആത്മഹത്യയും

സംവരണ പ്രക്ഷോഭത്തിൽ നടുങ്ങി മഹാരാഷ്ട്രാ; സംഘർഷത്തിൽ പൊലീസുകാൻ കൊല്ലപ്പെട്ടു; വാഹനങ്ങളുൾപ്പടെ തല്ലിതകർത്ത് പ്രക്ഷോഭകർ; സംവരണം ആവശ്യപ്പെട്ട് ആത്മഹത്യയും

മറുനാടൻ ഡെസ്‌ക്‌

മുബൈ: മഹാരാഷ്ട്രയിൽ തൊഴിൽ, വിദ്യാഭ്യാസ സംവരണം ആവശ്യപ്പെട്ട് സവർണ വിഭാഗമായ മറാത്തികൾ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായി. സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഔറംഗബാദിലും സമീപ ജില്ലകളിലുമാണ് സംഘർഷം ഏറ്റവും രൂക്ഷമായത്. നിരവധി വാഹനങ്ങൾ അക്രമികൾ കത്തിച്ചു. മറാത്ത ക്രാന്തി മോർച്ചയാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. മറാത്ത ക്രാന്തി മോർച്ച നാളെ മുംബൈയിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 27കാരനായ കാക്കാസാഹിബ് ഷിൻഡെ പാലത്തിൽ നിന്ന് ഗോദാവരി നദിയിലേയ്ക്ക് ചാടി ജീവനൊടുക്കിയിരുന്നു. സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനവും മറാത്തകളാണ്.

മറ്റൊരു പ്രതിഷേധക്കാരൻ 31കാരൻ ജഗന്നാഥ് സോനാവാനെ കാക്കാസാഹിബിനെ അനുസരിച്ച് പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഇയാൾ മരിച്ചില്ല. ഔറംഗബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. കാക്കാബാബു ഷിൻഡെയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ശിവസേന എംപി ചന്ദ്രകാന്ത് ഖെയ്‌രയ്ക്ക് നേരെ നാട്ടുകാർ പ്രതിഷേധമുയർത്തുകയും കല്ലേറ് നടത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. വ്യാജപ്രചാരണങ്ങളും അതിക്രമങ്ങളും തടയുന്നതിനായി ഔറംഗബാദ് ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ഷാം അത്ഗാവ്കർ എന്ന ഒസ്മാനാബാദിലെ പൊലീസ് കോൺസ്റ്റബിൾ കായ്ഗാവിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ കൊല്ലപ്പെട്ടതായാണ് പൊലീസ് പറയുന്നത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാപ്പ് പറയാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് മറാത്ത ക്രാന്തി മോർച്ച കോർഡിനേറ്റർ രവീന്ദ്ര പാട്ടീൽ പറയുന്നത്. മറാത്ത സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പന്ഥർപൂരിലെ ക്ഷേത്ര ദർശന പരിപാടി ഫഡ്നാവിസ് ഒഴിവാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP