Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാരായമുട്ടത്തെ ക്വാറി ദുരന്തം; ഉടമയ്ക്ക് പിന്നാലെ നടത്തിപ്പുകാരൻ പിടിയിൽ

മാരായമുട്ടത്തെ ക്വാറി ദുരന്തം; ഉടമയ്ക്ക് പിന്നാലെ നടത്തിപ്പുകാരൻ പിടിയിൽ

നെയ്യാറ്റിൻകര: മാരായമുട്ടം ക്വാറി ദുരന്തവുമായി ബന്ധപ്പെട്ട് ക്വാറി നടത്തിപ്പുകാരൻ പിടിയിലായി. ക്വാറി പാട്ടത്തിനെടുത്ത കാരക്കോണം കുന്നത്തുകാൽ അരുവിയോട് അലോഷ്യസാണ് (52) ഇന്നലെ രാത്രിയോടെ തമിഴ്‌നാട്ടിൽ നിന്ന് നെയ്യാറ്റിൻകര സിഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ദുരന്തത്തിൽ രണ്ടുപേർ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ തമിഴ്‌നാട് ഊരമ്പിലെ ബന്ധുവീട്ടിൽ ഒളിവിലായിരുന്നു അലോഷ്യസ്.

ക്വാറി ഉടമയ്ക്കും വസ്തു ഉടമയ്ക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് മാരായമുട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയാണ് അലോഷ്യസ്. അറസ്റ്റിലായ ഇരുവരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും. ക്വാറി പ്രവർത്തിച്ചിരുന്ന വസ്തുവിന്റെ ഉടമയായ കവടിയാർ നന്തൻകോട് നളന്ദ ജംഗ്ഷൻ അശ്വതിയിൽ സുകുമാരനെ (77) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളുടെ വസ്തുവിലെ ക്വാറി അരുവിയോട് സ്വദേശിയായ അലോഷ്യസ്് പാട്ടത്തിനെടുത്ത് ഖനനം ചെയ്തിരുന്നത്. കഴിഞ്ഞ 18 വർഷമായി അലോഷ്യസ് ഈ ഭൂമിയിൽ ഖനനം നടത്തുകയാണ്. ലോറി ഡ്രൈവറായി ഇവിടെയെത്തിയ ഇയാൾ പിന്നീട് നിലവിലെ സ്ഥലം വിലയ്ക്ക് വാങ്ങുകയായിരുന്നു. . എന്നാൽ കഴിഞ്ഞ ഏഴ് മാസം മുമ്പാണ് വസതു സുകുമാരന് വിറ്റത്. ശേഷം ക്വാറി പാട്ടത്തിനെടുക്കുകയായിരുന്നു.

നേരത്തെ ക്വാറിക്ക് ലൈസൻസുണ്ടായിരുന്നു. എന്നാൽ, നാലു വർഷം മുമ്പ് പെർമിറ്റ് പുതുക്കുന്ന സമയം എൻവയോൺമെന്റ് സർട്ടിഫിക്കറ്റ് കിട്ടായാതോടെ ലൈസൻസ് നഷ്ടമായി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഇതിനു മുൻപ് പല പ്രാവശ്യം മൈനിങ് ആൻഡ് ജിയോളജി വിഭാഗം ക്വാറിക്ക് സ്റ്റോപ്പ് നോട്ടീസ് നൽകുകയും ക്വാറി ഉടമയിൽ നിന്ന് പിഴയീടാക്കുകയും ചെയ്തിട്ടുണ്ടെന്ന് മൈനിങ് ആൻഡ് ജിയോളജി വിഭാഗം അധികൃതർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP