Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് നഗരത്തിൽ മൂന്നിടങ്ങളിൽ നിന്നായി അഞ്ച് കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു; കഞ്ചാവെത്തിച്ചത് ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന്

കോഴിക്കോട് നഗരത്തിൽ മൂന്നിടങ്ങളിൽ നിന്നായി അഞ്ച് കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു; കഞ്ചാവെത്തിച്ചത് ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന്

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കോഴിക്കോട് നഗരത്തിനകത്ത് മൂന്നിടങ്ങളിൽ നിന്നായി മൂന്ന് വ്യത്യസ്ത കേസുകളിൽ 5 കിലോ കഞ്ചാവ് പിടികൂടി. വിവിധ കേസുകളിലായി മൂന്ന് പേരെയും കസ്റ്റ്ഡിയലെടുത്തു. വിവിധ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജില്ലാ ആന്റി നാർക്കോട്ടിക് വിഭാഗവും നടത്തിയ വ്യത്യസ്ത പരിശോധനകളിലാണ് മൂന്ന് പേരെ പിടികൂടിയത്. കോഴിക്കോട് റെയിൽവെ രണ്ടാം ഗേറ്റ് പരിസരത്ത് നിന്ന് രണ്ടര കിലോ കഞ്ചാവുമായി പയ്യാനക്കൽ സ്വദേശി അൻവർ സാദത്ത് എന്ന റൂണിയെയാണ് ആദ്യം പിടികൂടിയത്.

കോഴിക്കോട് ടൗൺ എസ്ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗൺപൊലീസും ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും(ഡൻസാഫ്) സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഇതിന് ശേഷം ശ്രീകണ്ഡേശരം ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഒന്നര കിലോ കഞ്ചാവുമായി പന്തീരങ്കാവ് പുത്തൂർമഠം സ്വദേശി കുഴിപ്പള്ളി മീത്തൽ മുഹമ്മദ് യൂസുഫിനെയും ഇന്ന് തന്നെ പിടികൂടി. കസബ എസ്ഐ സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതേ സ്ഥലത്ത് നിന്ന് മീറ്ററുകൾ മാത്രം ദൂരമുള്ള കടവരാന്തയിൽ നിന്നാണ് മൂന്നാമത്തെയാളായ വെള്ളിമാടുകുന്ന് മുരിങ്ങയിൽ സ്വദേശി പ്രിൻസിനെ ഒന്നര കിലോ കഞ്ചാവുമായി കസബ അഡീഷണൽ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് ഇവർ വിൽപനക്കായി കഞ്ചാവ് കോഴിക്കോട് എത്തിക്കുന്നത്. കോഴിക്കോട്ടെത്തിക്കുന്ന കഞ്ചാവ് 500 രൂപയുടെ ചെറു പൊതികളാക്കി വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്നും ഡൻസാഫിന്റെ ചാർജുള്ള കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ പൃഥ്വിരാജൻ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോഴിക്കോട് നഗരത്തിൽ വൻലഹരി വേട്ടയാണ് നടന്നത്. എം.ഡി.എം.എ, എൽ.എസ്.ഡി ,ഹാഷിഷ് സ്പാസ്മോ പ്രോക്സിവോൺ ഗുളികകൾ എന്നിവ ഈയൊരാഴ്ചക്കിടെ ആന്റിനാർക്കോട്ടിക് വിഭാഗം പിടിച്ചെടുത്തിരുന്നു

ടൗൺ എസ് ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ടൗൺ സ്റ്റേഷനിലെ എഎസ്ഐ ഹരീഷ്‌കുമാർ സിവിൽ പൊലീസ് ഓഫീസർമാരായ ഫൈസൽ, നിഖിൽ, ഡൻസാഫ് അംഗങ്ങളായ എ എസ് ഐ അബ്ദുൾ മുനീർ, മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, നവീൻ.എൻ, ജോമോൻ കെ.എ എന്നിവർ ചേർന്ന് സംഘമാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. പാളയം,ശ്രീകണ്ഠേശ്വരം ക്ഷേത്രപരിസരം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചെറു പൊതികളാക്കി ചില്ലറ വിൽപ്പന നടത്തുകയാണ് പ്രിൻസിന്റെ രീതി. കസബ അഡീഷണൽ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തിൽ കസബ സ്റ്റേഷനിലെ പൊലീസുകാരായ ഷിനിൽ ദാസ്,സജീവൻ, ബിനിൽകുമാർ എന്നിവരും ഡൻസാഫ് അംഗങ്ങളായ രാജീവൻ.കെ, രതീഷ്.കെ ,സോജി.പി, രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ്.എ.വി, എന്നിവർ ചേർന്നാണ് പ്രിൻസിനെ പിടികൂടിയത്.

മധുരയിൽ നിന്നും കഞ്ചാവ് കോഴിക്കോട് എത്തിച്ച് പന്തീരങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിൽ വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് യൂനിസ്. കസബ എസ് ഐ സിജിത്തിന്റെ നേതൃത്വത്തിൽ കസബ സ്റ്റേഷനിലെ പൊലീസുകാരായ സജീവൻ, ജിനീഷ്, അനൂജ് സൗത്ത് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, അബ്ദുറഹിമാൻ, കെ.മനോജ്, രൺധീർ.ഇ, സുജിത് സി.കെ, ഷാഫി എന്നിവർ ചേർന്നാണ് യൂനിസിന്റെ പിടികൂടിയത് .മുൻപ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിട്ടുള്ള ഇവർ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയശേഷം വീണ്ടും കഞ്ചാവ് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. ഇവരെല്ലാംതന്നെ കുറച്ചുകാലങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP