Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എക്‌സൈസിന് ഒറ്റികൊടുത്ത് പിടിപ്പിച്ചതിനെ ചൊല്ലി കഞ്ചാവ് വിൽപനക്കാർ ചേരിതിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടി; ആക്രമണം നടത്തിയ സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ

എക്‌സൈസിന് ഒറ്റികൊടുത്ത് പിടിപ്പിച്ചതിനെ ചൊല്ലി കഞ്ചാവ് വിൽപനക്കാർ ചേരിതിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടി; ആക്രമണം നടത്തിയ സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എക്‌സൈസിന് ഒറ്റികൊടുത്ത് പിടിപ്പിച്ചതിനെ ചൊല്ലി കഞ്ചാവ് വിൽപനക്കാർ പരസ്യമായി ഏറ്റുമുട്ടി. സംഘത്തിലെ ഏഴ് പേരെ കഞ്ചാവ് സഹിതം എക്‌സൈസിന്റെ പിടിയിലായി. കുറ്റിപ്പുറം മിനി പമ്പക്ക് സമീപത്താണ് സംഭവം. പൊന്നാനി, കുറ്റിപ്പുറം , വളാഞ്ചേരി എന്നിവിടങ്ങളിൽ കഞ്ചാവ് വില്പന നടത്തിവന്ന പാർട്ടി കുട്ടൻ എന്നറിയപ്പെടുന്ന (പികെ)സൗഫീർ,മുഹുസെയ്ൻ,ഫയാസ് എന്ന നാജി എന്നിവരുടെ സംഘങ്ങളാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

പൊന്നാനി റേഞ്ച് പരിധിയിൽ മിനി പമ്പ യിൽ വച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത് . പുലർച്ചെ രണ്ടര മണിയോടെയാണ് നാജി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 53 പാക്കറ്റ് (615gm ) കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ആൾട്ടോ കാറും പിടിച്ചെടുത്തിരുന്നു. നാജിയെ പിടിക്കാൻ എക്സൈസുകാരെ സഹായിച്ചത് സൗഫീർ ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം അക്രമം തുടങ്ങിയത്.
മിനി പമ്പ ഭാഗത്ത് കാറിൽ വിശ്രമിക്കുകയായിരുന്ന സൗഫിറിനെ നാജിയുടെ സുഹൃത്തുക്കൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സൗഫീറിനും , നാജിയുടെ സുഹൃത്തു ഹസ്സൻ സബീറിനും പരിക്കേറ്റു.

നാജി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിനി പമ്പ ഭാഗത്തു എക്സൈസ് റെയ്ഡിനായി എത്തുമ്പോൾ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. ജീപ്പ് കണ്ടു മൂന്ന് പേർ ഓടി രക്ഷപെട്ടു രക്ഷപെടാൻ ശ്രമിച്ച അഞ്ചു പേരെയാണ് എക്സൈസ് സംഘം ഓടിച്ചിട്ട് പിടികൂടിയത്. സൗഫിറിന്റ ഫിയറ്റ് പുന്റോ കാറിൽ നിന്നും 545 ഗ്രാം കഞ്ചാവും , നാജിയുടെ സുഹൃത്തു ഹസ്സൻ സാബിറിന്റെ ആൾട്ടോ കാറിൽ നിന്നും 330 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം കണ്ടെടുത്തു. റിനീഷ് , മുഹമ്മദ് ഷക്കീർ , മുഹമ്മദ് സുഫിയാൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

പിടിയിലായ പ്രതികൾ കുറ്റിപ്പുറം പൊന്നാനി വളാഞ്ചേരി സ്വദേശികളാണ്. ഫയാസ് , ദിൽഫു , സുറൂക് എന്നിവരാണ് ഓടി രക്ഷപെട്ടതെന്നും ഇവർക്കായി അന്വേഷണം നടത്തുന്നതായും ഉദ്ധ്യോഗസ്ഥർ പറഞ്ഞു. സംഘം പ്രദേശത്തെ പ്രധാന കഞ്ചാവ് വിൽപന സംഘങ്ങളാണെന്നും മറ്റു മയക്കുമരുന്ന് സംഘങ്ങളുമായും പ്രതികൾക്ക് ബന്ധമുണ്ടെന്നും അന്വേഷണം തുടരുമെന്നും എക്‌സൈസ് ഓഫീസർ പറഞ്ഞു. റെയ്ഡിന് എക്സൈസ് ഇൻസ്പെക്ടർ എ സെബാസ്റ്റ്യൻ,പ്രിവന്റീവ് ഓഫീസർ കെ ജാഫർ, സുഗന്ദകുമാർ,മോഹനദാസൻ, പി പി പ്രമോദ്,ഗിരീഷ്, സനൽകുമാർ,എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP