Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടണിൽ ജീവിക്കുന്ന സമയത്ത് ഫെയ്‌സ് ബുക്ക് പ്രണയത്തിൽ ഏർപ്പെട്ടു യുവതിയെ വിവാഹം കഴിച്ചു. ഒപ്പം താമസിച്ച ശേഷം മുങ്ങിയ മലയാളി യുവാവിനെ തേടി യുവതി കേരളത്തിൽ

ബ്രിട്ടണിൽ ജീവിക്കുന്ന സമയത്ത് ഫെയ്‌സ് ബുക്ക് പ്രണയത്തിൽ ഏർപ്പെട്ടു യുവതിയെ വിവാഹം കഴിച്ചു. ഒപ്പം താമസിച്ച ശേഷം മുങ്ങിയ മലയാളി യുവാവിനെ തേടി യുവതി കേരളത്തിൽ

മഞ്ചേരി: ബ്രിട്ടണിൽ ജീവിക്കുന്ന സമയത്ത് ഫെയ്‌സ് ബുക്ക് പ്രണയത്തിൽ ഏർപ്പെട്ടു യുവതിയെ വിവാഹം കഴിച്ചു. ഒപ്പം താമസിച്ച ശേഷം മുങ്ങിയ മലയാളി യുവാവിനെ തേടി യുവതി കേരളത്തിലെത്തി. തട്ടിപ്പിനിരയായ യുവതിക്ക് ആശ്വാസമായി കുന്നംകുളം മജിസ്‌ട്രേട്ട് കോടതി വിധിയുമുണ്ട്. തന്നെ ചതിച്ച ഭർത്താവിൽ നിന്ന് നീതി നേടിയേ മയങ്ങൂ എന്ന നിലപാടിലാണ് യുവതി.

മൂന്നു കൊല്ലം മുമ്പാണ് മറിയവും സ്‌കോട്‌ലാന്റിൽ എം ബി എക്ക് പഠിക്കുകയായിരുന്ന നൗഷാദും ഫേസ് ബുക്ക് വഴി പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി. 2013 ഏപ്രിലിൽ സ്‌കോട് ലാന്റിലെ ഡണ്ടിയിൽ വച്ചാണ് നിയമപരമായി വിവാഹവും ചെയ്തത്. ഏകദേശം 11മാസം മുമ്പ് നാട്ടിലേക്കെന്ന് പറഞ്ഞ് ചാവക്കാട് അകലാട് സ്വദേശിയായ നൗഷാദ് തിരിച്ചത് എന്നും മറിയം പറയുന്നു. ലണ്ടനിലെ മോറിസൺസ് കമ്പനിയിൽ ജോലി നോക്കുകയാണ് യുവതി.

ഭർത്താവ് തിരികെയെത്താത്തതിനെതുടർന്ന് മറിയം ഫോണിലും, മെയിലിലും ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീട് ബന്ധം തുടരാൻ താത്പര്യമില്ലെന്ന തരത്തില് നൗഷാദ് സംസാരിച്ചതോടെയാണ് മറിയം കേരളത്തിലേക്ക് വരാൻ തീരുമാനിച്ചത്. ബ്രിട്ടനിൽ തൊഴിൽ വിസ ലക്ഷ്യമിട്ടാണ് നൗഷാദ് തന്നെ വിവാഹം കഴിച്ചതെന്നാണ് മറിയം പറയുന്നത്.

ഫേസ്‌ബുക്കിലെ പൊതു സുഹത്തുക്കൾ വഴിയാണ് ചാവക്കാട്ടെ നൗഷാദിന്റെ വീട് കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 20ന് കേരളത്തിലത്തെിയ മറിയം ഖാലിഖ് ചാവക്കാട്ടെ ഭർതൃവീട് കണ്ടത്തെി വീട്ടുകാരോട് കാര്യങ്ങൾ പറഞ്ഞിരുന്നു. അപ്പോഴേക്കും നൗഷാദ് മറ്റൊരു വിവാഹത്തിന് നിശ്ചയം നടത്തിയിരുന്നു. മറിയത്തിന്റെ ഇടപെടൽ കാരണം ആ വിവാഹം നടന്നില്ല. വീട്ടുകാർ ആദ്യം നല്ലനിലയിൽ പെരുമാറിയെന്നും പിന്നീട് ഭീഷണിപ്പെടുത്തി പുറത്താക്കിയെന്നും മറിയം പറയുന്നു.

കേരളത്തിലത്തെി വീട്ടുകാരോട് വിവരങ്ങൾ പറഞ്ഞശേഷം കൂട്ടിക്കൊണ്ടു പോകാമെന്നും നാട്ടിൽ ചടങ്ങ്പ്രകാരം വിവാഹം നടത്താമെന്നും ഭർത്താവ് പറഞ്ഞിരുന്നതായി യുവതി അറിയിച്ചു. ഇതിൽ വിശ്വസിച്ചാണ് യുവതി കേരളത്തിലെത്തിയത്. എന്നാൽ എല്ലാവരും കൈവെടിഞ്ഞപോൾ കുടുംബശ്രീ സ്‌നേഹിത പ്രവർത്തകരുടെ സഹായത്തോടെ മറിയം കുന്നംകുളം കോടതിയിൽ ഗാർഹികപീഡനത്തിന് പരാതി നൽകുകയായിരുന്നു,

കോടതിയിൽ വിവാഹത്തിന്റെ തെളിവും ഒന്നിച്ചുള്ള ഫോട്ടോകളും ഇവർ കാണിച്ചു. ഭർത്താവിനെതിരെ വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. കേരളത്തിലത്തെിയ മറിയം ഭർത്താവിനെ ഒരുതവണ നേരിൽ കണ്ട് സംസാരിച്ചപ്പോൾ സ്വീകരിക്കാൻ തയാറായില്ല. പിന്നീട് ഓൺലൈനിൽ പലതവണ കിട്ടിയെങ്കിലും ഒഴിഞ്ഞുമാറിയെന്നുമാണ് മറിയം ഖാലിഖ് 'സ്‌നേഹിത' പ്രവർത്തകരെ അറിയിച്ചത്. തുടർന്നാണ് നിയമ നടപടികൾ തുടങ്ങിയത്.

ബ്രിട്ടനിലെ ഇന്ത്യൻ എംബസി വഴി പരാതി നൽകിയപ്പോൾ പൊലീസുമായി ബന്ധപ്പെടാനുള്ള അവസരമൊരുക്കി. തുടർന്ന് സ്ത്രീകളുടെ അവകാശങ്ങൾക്കായി രംഗത്തുള്ള സന്നദ്ധസംഘടനയായ 'സ്‌നേഹിത'യുടെ സഹായം തേടിയ ശേഷം മഞ്ചേരി ബാറിലെ അഭിഭാഷകരായ അഡ്വ. എ.പി. മുഹമ്മദ് ഇസ്മയിൽ, അഡ്വ. സുധ എന്നിവർ മുഖേന കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. യുവതിക്ക് സംരക്ഷണം നൽകണമെന്നും ഇവരെ കുന്നംകുളത്തെ ഭർതൃവീട്ടിൽനിന്ന് ഇറക്കിവിടരുതെന്നും മജിസ്‌ട്രേറ്റ് പി.ജി. ഗ്വാഷ ഉത്തരവിട്ട ആശ്വാസം മാത്രമാണ് ഇപ്പോൾ മറിയത്തിനുള്ളത്. കോടതി ഉത്തരവിന്റെ പിൻബലത്തിൽ നീതി ഉറപ്പാക്കാനുള്ള പോരാട്ടത്തിലേക്ക് ഈ യുവതി കടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP