Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ ജനിച്ച് മലയാളിയായ ജീവിച്ച നേപ്പാളി പെണ്ണിന് താലി ചാർത്താൻ നേപ്പാളിൽ നിന്നൊരു വരൻ; കൂത്തുപറമ്പുകാർക്ക് കൗതുകമായി ഒരു നേപ്പാളി കല്ല്യാണം

കേരളത്തിൽ ജനിച്ച് മലയാളിയായ ജീവിച്ച നേപ്പാളി പെണ്ണിന് താലി ചാർത്താൻ നേപ്പാളിൽ നിന്നൊരു വരൻ; കൂത്തുപറമ്പുകാർക്ക് കൗതുകമായി ഒരു നേപ്പാളി കല്ല്യാണം

സ്വന്തം ലേഖകൻ

കൂത്തുപറമ്പ്: കേരളത്തെ സ്വന്തം നാടായി സ്വീകരിച്ച നേപ്പാളി പെണ്ണിനെ വിവാഹം ചെയ്യാൻ കൂത്തുപറമ്പിലേക്ക് വരൻ എത്തിയത് അങ്ങ് നേപ്പാളിൽ നിന്ന്. നഗരത്തിലെ കല്യാണ മണ്ഡപത്തിൽ നേപ്പാളി കല്യാണം അരങ്ങേറിയപ്പോൾ ചടങ്ങിൽ പങ്കെടുത്ത ഭൂരിപക്ഷം വന്ന മലയാളികൾക്ക് കല്ല്യാണ ചടങ്ങുകൾ പുത്തൻ അനുഭവമായി.

മൂന്ന് പതിറ്റാണ്ടിലേറെയായി നഗരത്തിലെ ലോഡ്ജിൽ വാച്ച്മാനായി ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശി ജയരാജിന്റെ ഇളയ മകൾ തുളസി സുനാറിന്റെ വിവാഹമാണ് അതിഥികൾക്കു കൗതുകാനുഭവമായി മാറിയത്. ജയരാജും ഭാര്യ കമലയും കുടുംബവും കൂത്തുപറമ്പിലാണ് താമസം. തുളസി പിറന്നതും വളർന്നതും ഇവിടെയാണ്. തുളസിക്കും സഹോദരനും മാതാപിതാക്കൾക്കും മലയാളം വഴങ്ങും.

നേപ്പാളിൽ നിന്നെത്തിയ വരൻ ജയ്‌സിങ്ങും കുടുംബാംഗങ്ങളും മലയാളികളുടെ വേറിട്ട സൗഹൃദത്തിനും ആതിഥ്യത്തിനും കാഴ്ചക്കാരായി. വരനെയും ആനയിച്ച് ആടിയും പാടിയുമാണ് നേപ്പാളുകാരായ സുഹൃദ് സംഘം കല്യാണ മണ്ഡപത്തിലേക്ക് കടന്ന് വന്നത്. അഞ്ച് നേപ്പാൾ യുവതികൾ പൂർണകുംഭങ്ങളുമായി എതിരേൽക്കുമ്പോൾ വരന്റെ ബന്ധുക്കൾ അവർക്ക് കാണിക്കപ്പണം നൽകി.

വ്യത്യസ്തമായ നേപ്പാൾ ആചാരങ്ങളുടെ വിവാഹം നടന്നപ്പോൾ പങ്കെടുക്കാൻ എത്തിയവരിൽ മഹാഭൂരിപക്ഷവും ജയരാജന്റെ സുഹൃത്തുക്കളായ മലയാളികൾ. വ്യത്യസ്ത ആചാരങ്ങളോടെയുള്ള നേപ്പാളി കല്യാണം കാണാനായതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP