Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗളുരുവിലെ ജോലിക്കിടെയുള്ള പരിചയം പ്രണയമായി; താലികെട്ടിന് തൊട്ട് മുമ്പ് മുങ്ങി വരൻ ഏവരേയും ഞെട്ടിച്ചു; ഇട്ട പന്തലിൽ അനുജത്തിയുടെ വിവാഹം നടത്തി വീട്ടുകാരും; ബാലരാമപുരത്തെ കല്ല്യാണ വിശേഷം ഇങ്ങനെ

ബംഗളുരുവിലെ ജോലിക്കിടെയുള്ള പരിചയം പ്രണയമായി; താലികെട്ടിന് തൊട്ട് മുമ്പ് മുങ്ങി വരൻ ഏവരേയും ഞെട്ടിച്ചു; ഇട്ട പന്തലിൽ അനുജത്തിയുടെ വിവാഹം നടത്തി വീട്ടുകാരും; ബാലരാമപുരത്തെ കല്ല്യാണ വിശേഷം ഇങ്ങനെ

ബാലരാമപുരം: വിവാഹത്തിനു തൊട്ടുമുമ്പ് വരൻ മുങ്ങി. ഇതോടെ ബന്ധുക്കൾ വധുവിന്റെ അനുജത്തിയുടെ വിവാഹം നടത്തി. മുഹൂർത്തത്തിന് ഒന്നര മണിക്കൂർ മുമ്പ് മൊബൈൽ ഫോൺ റീചാർജ് ചെയ്യാനെന്നു പറഞ്ഞ് പോയ വരനെ ഏറെനായമായിട്ടും കാണാതായതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. എന്നാൽ വരനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വിവാഹത്തിനെത്തിയ ബന്ധുക്കളിൽ ഒരാളുമായി വധുവിന്റെ അനുജത്തിയുടെ വിവാഹം നടത്തി.

നിരവധി പേർ കല്ല്യാണത്തിനായി എത്തിയിരുന്നു. വരൻ മുങ്ങിയതാണെന്ന് ഉറപ്പായതോടെ വധുവിന്റെ വീട്ടുകാർ പുതിയ വരനെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നാണ് സൂചന. എന്നാൽ മറ്റൊരു കല്ല്യാണത്തിന് വധു സമ്മതിച്ചില്ല. ഇതോടെയാണ് അനുജത്തിയുടെ വിവാഹം നടത്തി പന്തലിൽ താലികെട്ട് യാഥാർത്ഥ്യമാക്കിയത്. ബാലരാമപുരം ശാലിയാർ തെരുവിൽ തിങ്കളാഴ്ചയാണ് സംഭവം. കുമാരസ്വാമിയെന്നയാളുടെ മകളുടെ വിവാഹമാണ് നടക്കേണ്ടിയിരുന്നത്. കൊല്ലം സ്വദേശിയായിരുന്നു വരൻ. വരനും ബന്ധുക്കളും തലേദിവസം തന്നെ ബാലരാമപുരത്ത് എത്തിയിരുന്നു. വധുവിന്റെ വീട്ടുകാർ നടത്തിയ സത്കാരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

ബാലരാമപുരത്ത് ഒരു ഹോംസ്‌റ്റേയിലാണ് വരനും കൂട്ടരും താമസിച്ചിരുന്നു. വിവാഹദിവസം വസ്ത്രങ്ങൾ മാറി വിവാഹവേദിയിലേക്ക് പോകാൻ തയ്യാറെടുത്ത വരൻ മൊബൈൽ ഫോൺ റീചാർജ് ചെയ്യാനെന്നും പറഞ്ഞ് തൊട്ടടുത്ത ജംങ്ഷനിലേക്ക് പോകുകയായിരുന്നു. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ഒൻപതിനും പത്തിനും ഇടയിലായിരുന്നു മുഹൂർത്തും. ബന്ധുക്കളും മറ്റും അന്വേഷിച്ചെങ്കിലും വരനെ കണ്ടെത്താതായതോടെ അനുജത്തിയുടെ വിവാഹം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചു. നാഗർകോവിലിൽ നിന്നും വന്ന ബന്ധുവാണ് അനുജത്തിക്ക് വരനായത്.

തലേന്ന് രാത്രി 10.30 ന് വരൻ വധുവിനെ ഫോണിൽ വിളിച്ചതായി പൊലീസ് പറഞ്ഞു. വിവാഹം മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനാണ് വിളിച്ചത്. ഇതുകേട്ട് വധു കരഞ്ഞപ്പോൾ തമാശ പറഞ്ഞതാണെന്ന് ആശ്വസിപ്പിച്ചു. ഈ സാഹചര്യത്തിൽ വരൻ ബോധപൂർവം മുങ്ങിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇരുവർക്കും ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനങ്ങളിലാണ് ജോലി. നേരത്തെ ഒരു കമ്പനിയിൽ ജോലി ചെയ്തപ്പോഴുള്ള പരിചയംവച്ചാണ് വിവാഹത്തിന് തീരുമാനിച്ചത്.

വധുവിന്റെ ബന്ധുക്കൾ മാനനഷ്ടത്തിനു പൊലീസിൽ പരാതി നൽകി. വരനെ കാണാനില്ലെന്ന് അറിയിച്ച് വരന്റെ അച്ഛനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP