Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാർത്തോമാ വിദ്യാർത്ഥി സമ്മേളനം 21 മുതൽ; പത്തനംതിട്ട മാർത്തോമാ എച്ച്.എസ്.എസിൽ നടക്കുന്ന പരിപാടി സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമാ മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്യും; 24ന് കുർബ്ബാനയോടെ സമാപന സമ്മേളനം

മാർത്തോമാ വിദ്യാർത്ഥി സമ്മേളനം 21 മുതൽ; പത്തനംതിട്ട മാർത്തോമാ എച്ച്.എസ്.എസിൽ നടക്കുന്ന പരിപാടി സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമാ മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്യും; 24ന് കുർബ്ബാനയോടെ സമാപന സമ്മേളനം

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: മാർത്തോമാ സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ മാർത്തോമാ സ്റ്റുഡൻസ് കോൺഫറൻസിന്റെ 109-ാമത് അന്തർ ദേശീയ സമ്മേളനം 21 മുതൽ 23 വരെ പത്തനംതിട്ട മാർത്തോമാ എച്ച്.എസ്.എസിൽ നടക്കും. 21-ന് അഞ്ചിന് മാർത്തോമാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമാ മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്യും.

മുംബൈ ഭദ്രാസാനധിപൻ ഡോ.ഗീവർഗീസ് മാർ തിയോഡോഷ്യസ് അധ്യക്ഷനാകും. ജസ്റ്റിസ് സിറിയക് ജോസഫ്, കുര്യാക്കോസ് മാർ ക്ലീമീസ്, ഡോ.സാമുവൽ മാർ ഐറേനിയോസ്, ഡോ.യുയാക്കീം മാർ കൂറിലോസ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.

22-ന് വിവിധ വിഷയങ്ങളിൽ റവ.ജോസഫ് ഡാനീയേൽ, റവ.മാത്യുസ് ജോർജ്, റവ.മോത്തി വർക്കി, റവ.അലക്‌സാണ്ടർ ഏബ്രഹാം, റവ.ജെയിംസൺ, റവ.നോബിൾ ഏബ്രഹാം എന്നിവർ ക്ലാസുകൾ നയിക്കും.24-ന് രാവിലെ 7.30-ന് ജോസഫ് മാർ ബർണബാസിന്റിന്റെ മുഖ്യകാർമ്മികത്വത്തിൽ കുർബ്ബാന. തുടർന്ന് സമാപന സമ്മേളനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP