Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓർത്തഡോക്‌സ് -യാക്കോബായ തർക്കം: നീതി നിഷേധത്തിനെതിരെ യാക്കോബായ സുറിയാനി സഭയുടെ ചെറിയ പള്ളി സംരക്ഷണ റാലി ഞായറാഴ്ച; ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിലുള്ള അഖണ്ഡ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിശ്വാസികൾ

ഓർത്തഡോക്‌സ് -യാക്കോബായ തർക്കം: നീതി നിഷേധത്തിനെതിരെ യാക്കോബായ സുറിയാനി സഭയുടെ ചെറിയ പള്ളി സംരക്ഷണ റാലി ഞായറാഴ്ച; ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിലുള്ള അഖണ്ഡ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിശ്വാസികൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നീതി നിഷേധത്തിനെതിരെ യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കോതമംഗലത്ത് ചെറിയ പള്ളി സംരക്ഷണ റാലി നടത്തും. ഫാ.ജോസ് പരത്തുവയലിൽ,ബിനോയ് മണ്ണഞ്ചേരിൽ,പി.വി.പൗലോസ്,ജോമോൻ പാലക്കാടൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഇതറിയിച്ചത്.

ഞായറാഴ്ച 2 ന് പള്ളിയിൽ നിന്നും ആരംഭിക്കുന്ന റാലി ടൗൺ ചുറ്റി തിരികെ പള്ളിയിലെത്തും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ,മെത്രാപ്പൊലീത്തമാർ,രാഷ്ട്രീയ,സമൂഹ്യരംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.അങ്കമാലി,കണ്ടനാട്,കൊച്ചി ഭദ്രാസനങ്ങളിലെ പള്ളികളിൽ നിന്നുള്ള വിശ്വാസികൾ റാലിയിൽ പങ്കെടുക്കും.തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ഭദ്രാസനങ്ങളിൽ നിന്നുള്ളവരും പള്ളിയിലെത്തും.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ ആരംഭിച്ച അഖണ്ഡ പ്രാർത്ഥനാ യജ്ഞം തുടരുകയാണ്.ദിവസവും ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർത്ഥന യജ്ഞത്തിൽ പങ്കെടുക്കാനായി പള്ളിയിലെത്തുന്നത്.നാളെ രാവിലെ 11 വ് ഫാ.ജോയി കണിയാംകുടിയിൽ തുരുത്തിപ്ലി,2 മുതൽ 4 വരെ ഫാ. തമ്പി മാറാടി എന്നിവർ പ്രാർത്ഥനാ യജ്ഞത്തിന് നേതൃത്വം നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP