Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേനംകുളത്ത് വീട്ടിൽ നിന്നും എട്ടു കിലോ കഞ്ചാവും വിദേശമദ്യവും പിടികൂടിയ സംഭവത്തിൽ സഹോദരിമാർ അടക്കം അഞ്ച് പ്രതികൾക്കെതിരെ കുറ്റപത്രം; പ്രതികളെ ഫെബ്രുവരി 27ന് ഹാജരാക്കാൻ സെഷൻസ് കോടതി ഉത്തരവ്

മേനംകുളത്ത് വീട്ടിൽ നിന്നും എട്ടു കിലോ കഞ്ചാവും വിദേശമദ്യവും പിടികൂടിയ സംഭവത്തിൽ സഹോദരിമാർ അടക്കം അഞ്ച് പ്രതികൾക്കെതിരെ കുറ്റപത്രം; പ്രതികളെ ഫെബ്രുവരി 27ന് ഹാജരാക്കാൻ സെഷൻസ് കോടതി ഉത്തരവ്

പി നാഗരാജ്‌

തിരുവനന്തപുരം: മേനം കുളത്ത് കഞ്ചാവ് വിൽപ്പനക്കാരുടെ വീട്ടിൽ നിന്നും 8 കിലോ കഞ്ചാവും വിദേശമദ്യവും പിടിച്ചെടുത്ത കേസിൽ സഹോദരിമാരടക്കം 4 പേർക്കെതിരെ തുമ്പ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം അഡീ.സെഷൻസ് കോടതി 4 പ്രതികളെയും ഫെബ്രുവരി 27ന് ഹാജരാക്കാൻ തുമ്പ പൊലീസിന് നിർദ്ദേശം നൽകി.

ഒന്നു മുതൽ നാല് വരെ പ്രതികളായ മേനംകുളം മാടൻ കാവ് വീട്ടിൽ വാവ കൃഷ്ണ എന്ന കൃഷ്ണ. എസ്. ബാബു (30) , ഇയാളുടെ മാതാവ് വൽസല ( 58 ) , വൽസലയുടെ സഹോദരി രേണുക (48 ) , നജ്മ ( 49 ) എന്നിവരെ കോടതിയിൽ ഹാജരാക്കാനാണുത്തരവ്. 2018 ജൂൺ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാവ കൃഷ്ണയുടെ വീട്ടിൽ നിന്നും സമീപത്തെ ബന്ധുവീട്ടിൽ നിന്നുമാണ് തടിപ്പെട്ടിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവും വിദേശമദ്യവും പിടികൂടിയത്.തുമ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അനവധി ക്രിമിനൽ കേസിലെ പ്രതിയാണ് വാവ കൃഷ്ണ. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് വാങ്ങി വിൽപ്പന നടത്തിവന്നത്.

തുമ്പ , വിളയിൽ കുളം , കഴക്കൂട്ടം ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചും തുമ്പ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വൻ വിപണി ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന ലഹരി മരുന്ന് പിടികൂടിയത്. അതേ സമയം റെയ്ഡ് വിവരം ചോർന്നു കിട്ടിയ വാവ കൃഷ്ണ കൃത്യ സ്ഥലത്തു നിന്നും പൊലീസിനെ വെട്ടിച്ച് മുങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP