Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലയ്ക്കലിൽ അയ്യപ്പന് വേണ്ടി അക്രമിച്ചത് പ്രളയത്തിൽ കേരളത്തിന് താങ്ങായ മാധ്യമ പ്രവർത്തകയെ; എൻ.ഡി.ടി.വി ടെലിതോൺ ലൈവ് ഷോയിലൂടെ കേരളത്തിന് സമാഹരിച്ച് നൽകിയത് 10കോടിയിലധികം രൂപ; ഷോയ്ക്ക് നേതൃത്വം നൽകിയത് ഇന്ന് മർദ്ദനമേറ്റ സ്‌നേഹ മേരി കോശി

നിലയ്ക്കലിൽ അയ്യപ്പന് വേണ്ടി അക്രമിച്ചത് പ്രളയത്തിൽ കേരളത്തിന് താങ്ങായ മാധ്യമ പ്രവർത്തകയെ; എൻ.ഡി.ടി.വി ടെലിതോൺ ലൈവ് ഷോയിലൂടെ കേരളത്തിന് സമാഹരിച്ച് നൽകിയത് 10കോടിയിലധികം രൂപ; ഷോയ്ക്ക് നേതൃത്വം നൽകിയത് ഇന്ന് മർദ്ദനമേറ്റ സ്‌നേഹ മേരി കോശി

തിരുവനന്തപുരം: കേരളം ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ അതിന് താങ്ങും തണലുമായി നിന്ന് ഒരു മാധ്യമ പ്രവർത്തകയെയാണ് ഇന്ന് അയ്യപ്പന്റെ പേരിൽ നിലയ്ക്കലിൽ വച്ച് വിശ്വാസികളുടെ മറവിൽ ഒരു കൂട്ടം ആക്രമകാരികൾ മർദ്ദിച്ചത്.

പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കേരളത്തിന് സഹായം സമാഹരിക്കുന്നതിന് ആറ് മണിക്കൂർ നീണ്ട് നിന്ന ടെലിത്തോൺ എന്ന ലൈവ് ഷോയിലൂടെ 10 കോടിയിൽ അധികം രൂപയാണ് ദേശീയ വാർത്താ ചാനലായ എൻ.ഡി.ടി.വി സമാഹരിച്ചത്.

ഈ പരിപാടിക്ക് നേതൃത്വം നൽകുന്നതിൽ മുന്നിട്ട് നിന്ന മാധ്യമ പ്രവർത്തകയായ സ്‌നേഹ മേരി കോശിയെയാണ് ഇന്ന് നിലയ്ക്കലിൽ വച്ച് ആക്രമിച്ചത്. രാവിലെ മുതൽ നിലയ്ക്കലിൽ പ്രതിഷേധക്കാർ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു.

മാധ്യമങ്ങൾക്കെതിരെ ആസൂത്രിതമായി നടത്തിയ ആക്രമണമായിരുന്നു ഇന്ന് നടന്നതെന്ന കാര്യം വ്യക്തമാണ്. സ്‌നേഹയടക്കം നിരവധി വനിത മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തു. മാധ്യമങ്ങളുടെതടക്കം നിരവധി വാഹനങ്ങളും തല്ലിതകർത്തു.

പരിക്കേറ്റ മാധ്യമപ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെ ആക്രമണവുമുണ്ടായി. അതേസമയം, മാധ്യമ പ്രവർത്തകർക്ക് സംരക്ഷണം നൽകുമെന്നും ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇവരെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP