Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിസർവ്വ് ബാങ്ക് അനുവദിച്ചതിൽ ഭൂരിപക്ഷവും വിറ്റ് തീർന്ന് കേരളത്തിന്റെ മസാലാ ബോണ്ട്; ലണ്ടനിൽ നടക്കുന്ന ആഘോഷത്തിൽ മുഖ്യമന്ത്രി തന്നെ വിശിഷ്ടാതിഥി; മസാല ബോണ്ട് വിൽപ്പന അടിപൊളിയാക്കൻ പിണറായി വിജയനും സംഘവും ഒരാഴ്ച മുഴുവൻ യൂറോപ്യൻ രാജ്യങ്ങളിൽ കറങ്ങും

റിസർവ്വ് ബാങ്ക് അനുവദിച്ചതിൽ ഭൂരിപക്ഷവും വിറ്റ് തീർന്ന് കേരളത്തിന്റെ മസാലാ ബോണ്ട്; ലണ്ടനിൽ നടക്കുന്ന ആഘോഷത്തിൽ മുഖ്യമന്ത്രി തന്നെ വിശിഷ്ടാതിഥി; മസാല ബോണ്ട് വിൽപ്പന അടിപൊളിയാക്കൻ പിണറായി വിജയനും സംഘവും ഒരാഴ്ച മുഴുവൻ യൂറോപ്യൻ രാജ്യങ്ങളിൽ കറങ്ങും

തിരുവനന്തപുരം: ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സംസ്ഥാന സർക്കാരിന്റെ മസാലബോണ്ട് വിജയകരമായി വിറ്റഴിക്കാൻ കഴിഞ്ഞതിന്റെ ആഘോഷം മെയ്‌ 17-ന് ലണ്ടനിൽ നടക്കും. പത്തുദിവസത്തെ യൂറോപ്യൻ പര്യടനത്തിനായി എട്ടിന് പുറപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കും. നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ യാത്ര. ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും ഒപ്പമുണ്ടാകും. ഇതിൽ ഏറ്റവും സുപ്രധാന പരിപാടി മസാലാ ബോണ്ടിലെ ആഘോഷമാണ്.

ഇന്ത്യൻ രൂപയിൽ വിദേശത്ത് ഇറക്കുന്ന കടപ്പത്രമായ മസാലബോണ്ടുവഴി 2650 കോടി സമാഹരിക്കാനാണ് കിഫ്ബിക്ക് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 2150 കോടി സമാഹരിച്ചു. ഇതിന്റെ വിജയാഘോഷമാണ് ലണ്ടനിൽ നടക്കുക. മന്ത്രി തോമസ് ഐസക്കും കിഫ്ബി സിഇഒ. ഡോ. കെ.എം. എബ്രഹാമും ചടങ്ങിൽ പങ്കെടുക്കും. സിങ്കപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോണ്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒമ്പതുമുതൽ 11 വരെയാണ് നെതർലൻഡ്‌സിലെ പരിപാടികൾ. പ്രളയാനന്തര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കാനാണ് യാത്ര. ഇത് കുട്ടനാട്ടിലും മറ്റും പ്രയോജനപ്പെടുത്താനാവുമോയെന്നാണ് അന്വേഷിക്കുന്നത്.

യു.എൻ.ഇ.പി.യുടെ റൂം ഫോർ റിവർ പ്രോജക്ടുമായി ബന്ധപ്പെട്ട് നെതർലൻഡ്സിലെ നൂർവാർഡ് മേഖലയും സംഘം സന്ദർശിക്കും. നെതർലൻഡ്സ് വാട്ടർമാനേജ്മെന്റ് മന്ത്രിയുമായും സംഘം ചർച്ച ചെയ്യും. 13 മുതൽ 15 വരെ ജനീവയിൽ നടക്കുന്ന യു.എൻ. വേൾഡ് റീകൺസ്ട്രക്ഷൻ കോൺഫറൻസിലും സംഘം പങ്കെടുക്കും. റവന്യൂ സെക്രട്ടറി ഡോ. വി.വേണു, ദുരന്തനിവാരണ അഥോറിറ്റി മെമ്പർസെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് എന്നിവരും ഒപ്പമുണ്ടാകും. 16-ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാരീസിലെ മലയാളി സംഘടനകളുമായി ചർച്ച നടത്തും. 17-ന് മസാലബോണ്ടുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുശേഷം 18-ന് മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP