Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ മാസ്റ്റർ പ്ലാനുമായി ആരോഗ്യവകുപ്പ്; യുദ്ധകാലാടിസ്ഥാനത്തിൽ ഒരുമാസം നീണ്ട പ്രവർത്തനങ്ങൾ നടത്തും

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ മാസ്റ്റർ പ്ലാനുമായി ആരോഗ്യവകുപ്പ്; യുദ്ധകാലാടിസ്ഥാനത്തിൽ ഒരുമാസം നീണ്ട പ്രവർത്തനങ്ങൾ നടത്തും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അടുത്ത ഒരു മാസം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തേണ്ട പ്രവർത്തനം സംബന്ധിച്ച് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ. പത്തനംതിട്ട ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവർത്തനം വിലയിരുത്തിയ ശേഷം ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ആരോഗ്യവകുപ്പിലെ ജീവനക്കാരെ മാത്രം ഉപയോഗിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തനം നടത്താനാവില്ല.

ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതോടൊപ്പം ജില്ലയിലെ 515 ക്യാമ്പുകളിലും ആരോഗ്യരക്ഷ പ്രവർത്തനം നടത്തേണ്ടതുണ്ട്. ഇതിനായി മെഡിക്കൽ കോളജിലെ പി.ജി വിദ്യാർത്ഥികളുടെയും നഴ്സിങ് വിദ്യാർത്ഥികളുടെയും സേവനംകൂടി ഉപയോഗപ്പെടുത്തും. വിവിധ സ്വകാര്യ ആശുപത്രികൾ മെഡിക്കൽ സംഘത്തെ വിട്ടുനൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള മെഡിക്കൽ സംഘത്തിന്റെ ഏകോപനം അനിവാര്യമായതിനാൽ ജില്ല മെഡിക്കൽ ഓഫിസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറക്കും.

മരുന്ന് ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ കേരള മെഡിക്കൽ സർവിസ് കോർപറേഷൻ അവശ്യമരുന്നുകൾ അധികമായി ശേഖരിക്കും. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലെയും ആരോഗ്യ പ്രവർത്തനം വിലയിരുത്തുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ഉടൻ തുറന്നുപ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP