Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണം ഐസ് പെട്ടിയിലാക്കി അമ്മ വീട്ടിലേക്ക് കൊടുത്തു വിടും; സഹോദരന്റെ കൊട്ടാര സദൃശ്യമായ വീടിനെക്കുറിച്ച് ചോദിച്ചാൽ മീൻ വിറ്റ് കിട്ടിയതാണെന്ന് പറയാൻ നിർദ്ദേശം; കൈരളി അഭിമുഖത്തിൽ പുത്തൻ വെളിപ്പെടുത്തലുകളുമായി ഗെയ്ൽ

പണം ഐസ് പെട്ടിയിലാക്കി അമ്മ വീട്ടിലേക്ക് കൊടുത്തു വിടും; സഹോദരന്റെ കൊട്ടാര സദൃശ്യമായ വീടിനെക്കുറിച്ച് ചോദിച്ചാൽ മീൻ വിറ്റ് കിട്ടിയതാണെന്ന് പറയാൻ നിർദ്ദേശം; കൈരളി അഭിമുഖത്തിൽ പുത്തൻ വെളിപ്പെടുത്തലുകളുമായി ഗെയ്ൽ

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കെതിരെയും മഠത്തിനെതിരെയും വിവാദമായ പുസ്തമെഴുതിയ ഗെയ്ൽ ട്രെഡ് വെൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലൂടെയുള്ള വെളിപ്പെടുത്തലുകൾ തുടരുകയാണ്. ഇത്തവണ മാതാ അമൃതാനന്ദമയിക്കെതിരെ പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളും പറയുന്നുണ്ട് ഗെയ്ൽ. പ്രക്ഷേപണം നിർത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും എന്ന് കാണിച്ച് കൊണ്ട് മാതാ അമൃതാനന്ദമയി വക്കീൽ നോട്ടീസ് നൽകിയെങ്കിലും കൈരളി ടിവി അഭിമുഖം തുടർന്നും പ്രക്ഷേപണം ചെയ്യുകയായിരുന്നു.

 മാതാ അമൃതാനന്ദമയിയുടെ മുറിയിൽ ധാരാളം ആളുകൾ പണം എത്തിക്കാറുണ്ട്. പണം ഐസ്‌പെട്ടിയിലാക്കി അച്ഛന്റെ വീട്ടിലേക്ക് കൊടുത്ത് വിടാറുണ്ടെന്നും ഗെയ്ൽ പറയുന്നു. അമ്മയുടെ സഹോദരൻ വലിയ വീട് വച്ചു. ഇതിനുള്ള പണത്തെക്കുറിച്ച് നാട്ടുകാർ ചോദ്യം ചോദിച്ചു തുടങ്ങി. അപ്പോൾ മീൻ പിടിച്ച്# കിട്ടിയ പണമാണെന്ന് പറയാൻ അമ്മ നിർദേശിച്ചെന്നും ഗെയ്ൽ വെളിപ്പെടുത്തി. മഠം വിട്ടുപോകാൻ വേറെ വഴിയില്ലാത്തതു കൊണ്ടാണ് 20 വർഷം അവിടെ നിന്നത്. അതുകൊണ്ടാണ് പുറത്ത് പോകാൻ കഴിയാതിരുന്നത്. നിരന്തരമായി പുറത്ത് കടക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് അവസരം കിട്ടിയപ്പോൾ പുറത്ത് ചാടുകയും ചെയ്തു. തന്നെക്കൂടാതെ അമ്മയുമായി അടുത്ത രണ്ട് സ്ത്രീകളും മഠം വിട്ടുപോയിരുന്നു.

ആശ്രമം വിട്ടതിന് ശേഷം വിവാഹം കഴിച്ചു. എട്ട് വർഷം അദ്ദേഹവുമായി ജീവിച്ചതായി ഗെയ്ൻ പറയുന്നു. രണ്ട് മൂന്ന് ജോലിയെടുത്താണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്നും താൻ പണക്കാരിയല്ലെന്നും ഗെയ്ൽ പറയുന്നു. ആശ്രമം വിട്ടതിന് ശേഷം ബാലു എന്ന അമൃതസ്വരൂപാനന്ത തന്നെ നിരന്തരമായി വിളിച്ചിരുന്നു. അമൃതസ്വരൂപാനന്തയെ പിന്നീട് ഒരിക്കൽ കാലിഫോർണിയയിൽ വച്ച് കണ്ടു. പക്ഷെ അദ്ദേഹം എന്നെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. എന്നോട് ആശ്രമത്തിലേക്ക് തിരിച്ച് വരണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടു. നിങ്ങളില്ലാതെ ആശ്രമത്തിന് യാതൊരു ജീവസ്സുമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമൃതസ്വരൂപാനന്ത നിരാശനായിരുന്നു. പക്ഷെ ഞാൻ തിരച്ചു വരേണ്ടത് അദ്ദേഹത്തിന്റെ വ്യക്തിപരമായ താൽപര്യമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നും ഗെയ്ൽ പറഞ്ഞു. ആശ്രമത്തിലെ ഇത്രയും പ്രധാനപ്പെട്ട ഒരാൾ പെട്ടെന്ന് പോയാൽ ആളുകളിൽ സംശയം തോന്നും എന്നതായിരുന്നു ആശ്രമത്തിലെ ആളുകൾ പറഞ്ഞത്. ഗെയ്ൽ വ്യക്തമാക്കുന്നു.

എന്നാൽ പുസ്തകമെഴുതിയതിന് ശേഷമാണ് തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഗെയ്ൽ പറഞ്ഞു. പേടിയായതു കൊണ്ടാണ് ലൈംഗീക ചൂണത്തിനെതിരെ പ്രതികരിക്കാത്തതെന്നും ആരോടെങ്കിലും പറയത്താതെന്നും ഗെയ്ൽ പറയുന്നു. ആശ്രമത്തിൽ നടന്ന ദുരൂഹ മരണങ്ങളെക്കുറിച്ച ബ്രിട്ടാസ് ചോദിച്ചപ്പോൾ തനിക്ക് ഒന്നും അറിയില്ല എന്നാണ് ഗെയ്ൽ പറയുന്നത്. ഞാൻ കാണാത്തതും അറിയാത്തതുമായ ഒരു കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പ്രതികരിക്കുകയെന്നും ഗെയ്ൽ ചോദിക്കുന്നു. സത്യം പറഞ്ഞാൽ ആളുകൾ ദുഃഖിക്കും സത്യം പറഞ്ഞില്ലെങ്കിൽ കൂടുതൽ കാലം കൂടുതൽ ആളുകൾ ഈ കഷ്ടപാട് അനുഭവിക്കേണ്ടി വരുമെന്നനും ഗെയ്ൽ പറയുന്നു. ഞാൻ ഉന്നയിച്ച ആരോപണങ്ങൾ ഹിന്ദുത്വത്തിനെതിരല്ല. ആശ്രമത്തിലെ ചില ആളുകൾക്കും ആശ്രമത്തിൽ നടന്ന കാര്യങ്ങൾക്കുമെതിരായിട്ടാണ്. വേറെ ഒരു ഉദ്ദേശവുമില്ലെന്ന് അവർ വ്യക്തമാക്കുന്നു.

കരുനാഗപ്പള്ളി പൊലീസ് തനിക്കൊരു ഇ മെയ്ൽ ആയച്ചിട്ടുണ്ടെന്നും. ബലാത്സംഗം നടന്നിട്ടുണ്ടെന്ന പരാതിയുണ്ടെങ്കിൽ നേരിട്ട് തെളിവ് ഹാജരാക്കണമെന്ന് അവർ ആവശ്യപ്പെട്ടുവെന്നും ഗെയ്ൽ പറയുന്നു. ഇനി ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ അത് പറയണമെന്നും ഞങ്ങൾക്ക് ഈ കേസ് ഒഴിവാക്കണമെന്നും അവർ പറഞ്ഞതായി ഗെയ്ൽ വെളിപ്പെടുത്തുന്നു. വെളിപ്പെടുത്തലുകൾ മുഴുവൻ എന്റെ ചുമലില്ലെന്നും കാര്യങ്ങൾ അറിയാവുന്ന നിരവധി പേർ ഉണ്ട് അവരെല്ലാം കാര്യങ്ങൾ തുറന്ന് പറഞ്ഞ് മുന്നോട്ട് വരണമെന്നും ഗെയ്ൽ വ്യക്തമാക്കുന്നു.

ഒടുവിൽ അമ്മയും മഠവും മൗനം വെടിഞ്ഞു; പ്രക്ഷേപണം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് കൈരളിക്ക് നോട്ടീസ്: കേസ് നടത്തുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ അഭിഭാഷക സ്ഥാപനം


കേസ് കൊടുക്കാൻ അമൃതമഠത്തെ വെല്ലുവിളിച്ച് ഗെയ്ൽ; അമ്മയുമായി അവിഹിതമുണ്ടായിരുന്നത് അമൃതാത്മാനന്ദയ്ക്ക്; കൂടുതൽ ആരോപണങ്ങളുമായി ഗെയ്ൽ ഇന്നുരാത്രി വീണ്ടും കൈരളിയിൽ

നികുതി ഇളവുതേടി കോടതിയിൽ പോയ അമൃത ആശുപത്രി കുടുങ്ങി; കെട്ടിടങ്ങളിൽ മിക്കതും അനധികൃതമെന്ന് സർക്കാർ; അമ്മപ്പേടി മൂലം നടപടി എടുക്കാതെ അധികൃതരുടെ ഒത്തുകളി

ഒളിക്യാമറയിൽ അമ്മയെ കുടുക്കിയത് എങ്ങനെ? അമൃതാനന്ദമയി സ്വാധീനിക്കാൻ ശ്രമിച്ച സിപിഐ(എം) നേതാവ് വിജേഷ് അനുഭവം പങ്കുവച്ച് മറുനാടൻ മലയാളിയോട്

അമൃത സിംഹാസനം ഇളകുമോ? അമേരിക്കയിൽ എത്തി ബ്രിട്ടാസ് ഗെയിലിനെ കണ്ടു; പുസ്തകങ്ങളിൽ പറയാത്ത വെളിപ്പെടുത്തലുകൾ കാത്ത് കേരളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP