Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ; മരിച്ചത് പൊലീസുകാരനായ സുജിത്ത്; 27കാരന്റേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്; കടയ്ക്കലിലെ വീട്ടിലെ മരണത്തിലെ വസ്തുത കണ്ടെത്താൻ പൊലീസ് അന്വേഷണം

മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ; മരിച്ചത് പൊലീസുകാരനായ സുജിത്ത്; 27കാരന്റേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്; കടയ്ക്കലിലെ വീട്ടിലെ മരണത്തിലെ വസ്തുത കണ്ടെത്താൻ പൊലീസ് അന്വേഷണം

തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റു മരിച്ച നിലയിൽ. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസുകാരനായ സുജിത്ത് ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കലിലെ വീട്ടിൽ വച്ചാണ് സുജിത്ത് വെടിയേറ്റ് മരിച്ചത്. 27 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന്റെ രണ്ടാ നിലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശിയാണ് സുജിത്ത്. കടയ്ക്കലിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ അവിവാഹിതനാണ്. സർവീസ് റിവോൾവർ ഉപയോഗിച്ച് തലയ്ക്ക് വെടിവെക്കുക ആയിരുന്നു സുജിത്ത്.

വെടിവെയ്ക്കുന്നതിന് മുമ്പ് ഇയാൾ രണ്ട് കൈയിലെയും ഞരമ്പുകൾ മുറിച്ചിരുന്നു. എന്നാൽ എന്തിനാണ് ഇയാൾ ഇത്തരത്തിൽ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. മൂന്നു മാസം മുമ്പാണ് മന്ത്രിയുടെ ഓഫീസിൽ ഗൺമാനായി ജോലിക്കെത്തിയത്. തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസുകാരനായിരുന്നു സുജിത്ത്.

ആത്മഹത്യയാണെന്ന രീതിയിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം നടക്കുന്നത്. അതേസമയം ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമല്ല. മരണത്തിലെ കാരണം തേടിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതേസമയം എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാൾ വീട്ടിലെത്തിയത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുജിത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്. പരിശോധനകൾ നടന്നുവരികയാണ്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം വ്യക്തിപരമായ പ്രശ്‌നങ്ങളാകാം സംഭവത്തിന് പിന്നിലെന്ന് മന്ത്രി മാത്യു ടി.തോമസ്. ഔദ്യോഗികമായി പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP