Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാഹിത്യകാരൻ പ്രഫ. മാത്യു ഉലകംതറ ഇന്ന് നവതിയിലേക്ക്; മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ഉലകംതറയുടെ നവതിയാഘോഷം ലളിതമായി മാത്രം; ക്രിസ്തുഗാഥയെന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വം

സാഹിത്യകാരൻ പ്രഫ. മാത്യു ഉലകംതറ ഇന്ന് നവതിയിലേക്ക്; മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ഉലകംതറയുടെ നവതിയാഘോഷം ലളിതമായി മാത്രം; ക്രിസ്തുഗാഥയെന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മലയാളത്തിലെ ക്രൈസ്തവ സഭാ ചരിത്രത്തിലും സാഹിത്യ രംഗത്തും വ്യക്തിമുദ്രപതിപ്പിച്ച പ്രഫ. മാത്യു ഉലകംതറയുടെ നവതി ആഘോഷം ഇന്ന്. ഭാര്യ ത്രേസ്യാമ്മയ്‌ക്കൊപ്പം ചുങ്കത്തെ വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ഇവിടെ ലളിതമായ ആഘോഷം മാത്രം. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു വിപുലമായ ആഘോഷത്തിനു പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതു മൂലം പരിപാടികൾ വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനാണ് പ്രഫ. മാത്യു ഉലകംതറ. ക്രിസ്തുഗാഥ എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. കെ.വി. സൈമൺ അവാർഡ്, ഉള്ളൂർ അവാർഡ് എന്നിവയടക്കം ഇരുപതോളം സാഹിത്യ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

സാഹിത്യ ശാസ്ത്രം, വിമർശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അൻപതോളം കൃതികൾ രചിച്ചു. വൈക്കം മുഹമ്മദ് ബഷീർ, പാലാ നാരായണൻ നായർ, സിസ്റ്റർ മേരി ബനീഞ്ഞ തുടങ്ങി ഒട്ടേറെ എഴുത്തുകാരുടെ കൃതികൾക്ക് എഴുതിയ അവതാരികകളും ശ്രദ്ധേയമാണ്. ഇവ വൈകാതെ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും. 1931ൽ വൈക്കത്താണു ജനനം. തേവര എസ്എച്ച് കോളജിൽ മലയാളം അദ്ധ്യാപകനായി 1986 വരെ സേവനമനുഷ്ഠിച്ചു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ ഓണററി പ്രഫസറായും ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. കേരള, എംജി സർവകലാശാലകളിൽ ചീഫ് എക്‌സാമിനർ, എക്‌സാമിനേഷൻ ബോർഡ് ചെയർമാൻ, പാഠപുസ്തക സമിതിയംഗം, ഓറിയന്റൽ ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

കേരളത്തിലെ മൂന്നു സർവകലാശാലകൾ ഇദ്ദേഹത്തിന്റെ സാഹിത്യ വിമർശന ഗ്രന്ഥങ്ങൾ പാഠപുസ്തകങ്ങളാക്കി. ജിയോ, ജിമ്മി, ജോയ്‌സ്, ജാസ്മിൻ എന്നിവരാണു മക്കൾ. എ.കെ.സി.സിയുടെ യുവജന വിഭാഗമായ കാത്തലിക് യൂത്ത് ഓർഗനൈസേഷൻ സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കേരള എക്യുമെനിക്കൽ യൂത്ത് മൂവ്മെന്റ് സെക്രട്ടറി പ്രസിഡന്റ്, കേരള കാത്തലിക് ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ, ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ റീജിയണൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, നാഷണൽ കോ ഓർഡിനേറ്റർ, കെ.സി.ബി.സി രൂപംകൊടുത്ത കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് മതത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ പോരാടാൻ രൂപം കൊടുത്ത കേരള ക്രിസ്ത്യൻ ലീ ഡേഴ്സ് ആക്ഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനർ തുടങ്ങിയ നവിധ നിലകളിൽ പ്രവർത്തിച്ചിരുന്നു അദ്ദേഹം.

കച്ചിറമറ്റത്തിന്റെ പ്രധാന പ്രവർത്തനരംഗം അഖില കേരള കത്തോലിക്ക കോൺഗ്രസ് ആയിരുന്നു. കോൺഗ്രസ് പ്രതിനിധിസഭയിൽ 54 വർഷവും വർക്കിങ്ങ് കമ്മിറ്റിയിൽ 42 വർഷവും അംഗമായിരുന്ന കച്ചിറമറ്റം 18 വർഷം സംഘടനയുടെ ജനറൽ സെക്രട്ടറിയും എട്ടുവർഷക്കാലം പ്രിസഡന്റുമായിരുന്നു. എ.കെ.സി.സി ബുള്ളറ്റിന്റെ പത്രാധിപ സമിതിയിൽ 32 വർഷക്കാലം അംഗമായിരുന്നു. അതിൽ 26 വർഷവും ചീഫ് എഡിറ്ററായിരുന്നു. ഇരിങ്ങാലക്കുട ബി.എൽ.എം-ൽ നിന്ന് പ്രസിദ്ധീകരിച്ച കേരളാ സഭാ മാസികയുടെ ചീഫ് എഡിറ്ററായി 12 വർഷക്കാലം പ്രവർത്തിച്ച കച്ചിറമറ്റം മുപ്പതുവർഷക്കാലം കേരള സഭാ സെമിനാറിന്റെ മുഖ്യസംഘാടകനുമായിരുന്നു.

മഹാസമ്മേളനങ്ങളും പ്രകടനങ്ങളും നടത്തുന്നതിന് എക്കാലവും കച്ചിറമറ്റം ശ്രദ്ധ ചെലുത്തിയിരുന്നു. 1976-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് പാലായിൽ നടത്തിയ ദീപിക ലക്ഷം പുഷ്പമേള, 1979-ൽ ഏഴുലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് മതത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ തിരുവനന്തപുരത്ത് നടത്തിയ പ്രകടനവും പൊതുസമ്മേളനവും 1983-ൽ രാഷ്ട്രപതി ഗ്യാനിസെയിൽസിംഗിനെ പങ്കെടുപ്പിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാമപുരത്ത് നടത്തിയ മാർ കരിയാറ്റി മെത്രാഭിഷേക ദ്വിശതാബ്ദിയാഘോഷം, 1999-ൽ സീറോ മലബാർ സഭയിലെ 27 മെത്രാന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പാറേമ്മാക്കൽ തോമാകത്തനാരുടെ ചരമദ്വിശതാബ്ദിയാഘോഷം, 2014-ൽ പ്രധാനമന്ത്രി മഹന്മോഹൻസിംഗിനെ പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളത്ത് നടത്തിയ എം.എം. ജേക്കബ് ശതാഭിഷേക ചടങ്ങുകൾ മുതലായവയുടെ പ്രവർത്തനത്തിന് രൂപീകരിച്ച കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയിരുന്നു കച്ചിറമറ്റം. എ.കെ.സി.സി ബുള്ളറ്റിനിൽ ജോൺ കച്ചിറമറ്റം എഴുതിയ എഡിറ്റോറിയലുകളും സംഘടനാ പ്രവർത്തകർക്ക് പ്രസിഡന്റ് എന്ന നിലയിൽ എഴുതിയ കത്തുകളും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP