Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദീനിനിഷ്ടയുള്ള കുടുംബത്തിലെ മുസ്ലിം സുന്ദരിക്ക് വിവാഹ മോചിതനായാലും കുഴപ്പമില്ല; 18കാരിയും സുന്ദരിയുമായ അതിസമ്പന്നയായ മുസ്ലിം പെൺകുട്ടിക്ക് ഡിമാൻഡുകളേയില്ല: ദേശാഭിമാനിയിലെ മാട്രിമോണിയൽ പരസ്യങ്ങൾ ഇങ്ങനെ

ദീനിനിഷ്ടയുള്ള കുടുംബത്തിലെ മുസ്ലിം സുന്ദരിക്ക് വിവാഹ മോചിതനായാലും കുഴപ്പമില്ല; 18കാരിയും സുന്ദരിയുമായ അതിസമ്പന്നയായ മുസ്ലിം പെൺകുട്ടിക്ക് ഡിമാൻഡുകളേയില്ല: ദേശാഭിമാനിയിലെ മാട്രിമോണിയൽ പരസ്യങ്ങൾ ഇങ്ങനെ

വായനക്കാർക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് ഞായറാഴ്ചകളിലെ മാട്രിമോണിയൽ കോളം. കേരളത്തിൽ അങ്ങോളം ഇങ്ങോളം മാട്രിമോണിയൽ കോളം നോക്കുന്ന ആയിരക്കണക്കിന് ആൾക്കാർ ഉള്ളതു കൊണ്ടാണ് ഈ കോളങ്ങൾ വർഷങ്ങളായി പത്രത്താളുകളിൽ പ്രത്യേകമായി ഇടംപിടിച്ചിരിക്കുന്നത്. ഈ പരസ്യങ്ങളിലെ നമ്പറുകളിലെ സുന്ദരികളെ തേടി വിഷിച്ചാൽ കോളുകൾ ചെല്ലുക വിവാഹ ബ്യൂറോകളിൽ ആയിരിക്കും. അവിടെ നിന്നും പിന്നെ ഈ സുന്ദരിയെ കാണണമെങ്കിൽ ഒരുപാട് കടമ്പകൾ കടക്കണം.

ഏജൻസി അല്ല എന്ന് പ്രത്യേകം എഴുതിയിരിക്കുന്ന നമ്പരുകളിൽ വിളിച്ചാലും കറങ്ങി തിരിഞ്ഞ് കോൾ എത്തുന്നത് അവിടെ തന്നെയായിരിക്കും. ഒടുവിൽ വിളിക്കുന്നവൻ ശശിയാവുകയും ചെയ്യും. 18 തികഞ്ഞ സുന്ദരി പെൺകുട്ടിക്ക് പോലും ഡിമാൻഡുകളില്ല. സർക്കാർ ജോലിയുള്ള നമ്പൂതിരി സ്ത്രീയ്ക്കും ഡിമാൻഡുകളില്ല, ജാതിയോ മതമോ പ്രായമോ പ്രശ്‌നമല്ല അങ്ങിനെ ആരെയും അമ്പരപ്പിക്കുന്ന മാട്രിമോണിയൽ പരസ്യങ്ങൾ നമുക്ക് പത്രം നോക്കിയാൽ കാണാം.

ഇന്നലത്തെ ദേശാഭിമാനി പത്രത്തിൽ വന്ന മാട്രിമോണിയൽ പരസ്യങ്ങളും ഇതുപോലെ ആരെയും ചിരിപ്പിച്ച് മണ്ണ് കപ്പിക്കും. ദീനിനിഷ്ടയുള്ള കുടുംബത്തിലെ മുസ്ലിം സുന്ദരിക്ക് വരനെ വേണം. അത് വിവാഹ മോചിതനായാലും കുഴപ്പമില്ല. ഇടത്തരം സാമ്പത്തികം ഉള്ള കുടുംബത്തിലെ പെൺകുട്ടിയാണ് എന്നാൽ ആദ്യ വിവാഹമോ, വിവാഹമോചിതനോ, ഭാര്യ മരണപ്പെട്ടയാളോ ആയാലും വിവാഹത്തിന് തയ്യാറാണ്.

18 വയസ്സുള്ള സുന്ദരിയായ മുസ്ലിം യുവതിക്ക് വരനെ വേണം. വളരെ ഉയർന്ന സാമ്പത്തികമുള്ള കുടുംബം. പ്ലസ് ടു വരെ പഠിച്ച കുട്ടിക്ക് എസ്എസ്എൽസി മുതലുള്ള വിവാഹാലോചനകൾ ഏതുമാകാം. ജില്ലാ സാമ്പത്തികം തുടങ്ങിയ ഡിമാൻഡുകൾ ഒന്നും ഇല്ല. ഇത്തരം വിവാഹാലോചനകൾ കണ്ടാൽ ആരുടേയും കണ്ണ് ഒന്നു തള്ളി പോകും. ആവശ്യത്തിന് സാമ്പത്തികം ഉണ്ടായിട്ടും യാതൊരു ഡിമാൻഡുകളുമില്ലാത്ത ഇത്തരം വിവാഹാലോചനകൾ പലരെയും ആശയ കുഴപ്പത്തിലും ആക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP