Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൃത്തിയും വെടിപ്പും കാണാൻ മട്ടന്നൂർക്ക് പോരൂ; ആരോഗ്യ-ശുചിത്വ പരിപാലനത്തിൽ റോൾ മോഡലായതോടെ പാഠം പഠിക്കാൻ സമയം തേടി മറ്റുനഗരസഭകളും; അഞ്ചാം വട്ടവും ഇടത്തോട്ട് ചാഞ്ഞ നഗരസഭയുടെ വേറിട്ട പ്രവർത്തനങ്ങൾ കൈയടി നേടുന്നു

വൃത്തിയും വെടിപ്പും കാണാൻ മട്ടന്നൂർക്ക് പോരൂ; ആരോഗ്യ-ശുചിത്വ പരിപാലനത്തിൽ റോൾ മോഡലായതോടെ പാഠം പഠിക്കാൻ സമയം തേടി മറ്റുനഗരസഭകളും; അഞ്ചാം വട്ടവും ഇടത്തോട്ട് ചാഞ്ഞ നഗരസഭയുടെ വേറിട്ട പ്രവർത്തനങ്ങൾ കൈയടി നേടുന്നു

ഷാജി കുര്യാക്കോസ്‌

കണ്ണൂർ: മാലിന്യ സംസ്‌കരണത്തിൽ റോൾ മോഡലായി മട്ടന്നൂർ നഗരസഭ. മികച്ച പ്രവർത്തനങ്ങൾ കണ്ട് കോഴിക്കോട് ,വയനാട് ,കാസറർഗോഡ് നഗരസഭകളിൽ നിന്നും മട്ടന്നൂർ നഗരസഭയെ മാതൃക തേടിയെത്തിയതും അംഗീകാരത്തിലെ പൊൻതൂവലായി.തികച്ചും സുതാര്യമായ രീതിയിലാണ് നഗരസഭയുടെ മാലിന്യ നിർമ്മാർജ്ജനം.

കണ്ണൂർ എയർപോർട്ട് കമ്പനിയായ കിയാലിൽ നിന്നും സി എസ് ആർ ഫണ്ടായി ലഭിച്ച 38 ലക്ഷത്തോളം രൂപയിൽ 33 ലക്ഷവും മാലിന്യസംസ്‌കരണത്തിനായി ചിലവഴിച്ച് കഴിഞ്ഞു.നഗരത്തിലെ എല്ലാ വീടുകളിലും തൽസമയ ജൈവ മാലിന്യ സംസ്‌കരണമൊരുക്കിയാണ് സി എസ് ആർ ഫണ്ട് ചില വഴിച്ചത്.നഗരസഭയെ ഏഴ് സോണുകളായി തിരിച്ച് ഹരിത കർമ്മ സേന രൂപീകരിച്ച് എല്ലാ വീടുകളിൽ നിന്നും ക്ലീൻ ചെയ്ത പ്ലാസ്റ്റിക്കുകൾ മാസത്തിലൊരിക്കൽ ശേഖരിക്കുകയും പ്ലാസ്റ്റിക് പൊടിക്കുന്ന യൂണിറ്റിലെത്തിച്ച് പൗഡർ ആക്കി മാറ്റുകയും ചെയ്യുന്നു.

ഹരിത കർമ്മ സേനയ്ക്ക് എല്ലാ വീട്ടിൽ നിന്നും മാസത്തിൽ 30 രൂപ ഫീസീടാക്കിക്കൊണ്ട് നഗരസഭാ നിവാസികൾക്ക് തൊഴിലുറപ്പും നൽകുന്നു.സി എഫ് എൽ ,ട്യൂബ് ,ബൾബുകൾ ഒഴികെയുള്ള ഇലക്ട്രിക്/ ഇലക്ട്രോണിക്‌സ് മാലിന്യങ്ങൾ 6 മാസത്തിലൊരിക്കൽ ഹരിത കർമ്മ സേനതന്നെ എല്ലാ വീടുകളിൽ നിന്നും ശേഖരിക്കുകയും ചെയ്യുന്നതായി നഗരസഭാ അധികൃതർ അറിയിച്ചു.കുടുംബശ്രീയുടെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ ക്ലീൻ കേരളാ യൂണിറ്റ് പ്രവർത്തിച്ച് വരുന്നു .ഇവർ പട്ടണത്തിൽ നിന്നും പുലർകാലത്ത് തന്നെ തരം തിരിച്ച മാലിന്യം ശേഖരിച്ച് വളം നിർമ്മാണ യൂണിറ്റിൽ എത്തിക്കുന്നു.ഈ മാലിന്യം കരിത്തൂർ പറമ്പിൽ പ്രവർത്തിക്കുന്ന മാലിന്യസംസ്‌കരണ പ്ലാന്റിൽ സംസ്‌കരിച്ച് വളമാക്കി മാറ്റുന്നു.

ജൈവവളം വർഷം തോറും 20 ടൺ വീതം കിലോയ്ക്ക് 4 രൂപ തോതിൽ വില്പന നടത്തിക്കൊണ്ട് നഗരസഭ സാമ്പത്തിക നേട്ടമുണ്ടാക്കുമ്പോൾ ,ക്ലീൻ കേരളാ യൂണിറ്റ് പ്രതിമാസം 150 മുതൽ 3000 വരെ കച്ചവടസ്ഥാപനങ്ങളിൽ നിന്നും ഫീസ് ഈടാക്കി ഉപജീവനമാർഗ്ഗം ഉറപ്പിക്കുകയും ചെയ്യുന്നു.സ്വന്തമായി ക്രീമിറ്റോറിയമുള്ള നഗരസഭ ആരോഗ്യ പരിപാലന ,ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി ക്രിമിറ്റോറിയത്തിന്റെ 500 മീറ്റർ ചുറ്റളവിൽ കെട്ടിട നിർമ്മാണ പ്രവർത്തനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുമുണ്ട്.

സാനിറ്റേഷൻ കൾച്ചറിന്റെ ഭാഗമാണന്ന് വിശ്വസിക്കുന്ന ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നഗരസഭാ പരിധിയിലുള്ള 23 സ്‌കൂളുകളിലെ 11800 വിദ്യാർത്ഥികൾക്കായി ബോധവത്കരണ സെമിനാറുകളും നോട്ടീസ് വിതരണവും നടത്തിയിട്ടുണ്ട്ഇതിന്റെ ഫലം ലഭിച്ചത് പരിമിത സ്ഥലസൗകര്യത്തിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷൻ വ്യത്തിയും വെടിപ്പുമായി ഉപയോഗിച്ച് വരുന്നുവെന്നതാണ്.

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് വൃത്തിഹീനമാക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് നഗരസഭ കൈക്കൊള്ളുന്നത്.പതിനായിരം ,അയ്യായിരം ,രണ്ടായിരം ,ആയിരം എന്നിങ്ങനെ നിരവധി സ്ഥാപന ഉടമകളിൽ നിന്നും ഫൈൻ ഈടാക്കിക്കൊണ്ട് ആരോഗ്യ വിഭാഗം ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്.

കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മട്ടന്നൂരിന് എന്നും സ്ഥാനമുള്ളത് പോലെ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രത്തിലും ഇടമുണ്ട്.1990 ൽ അന്നത്തെ ഇടത്പക്ഷ സർക്കാരാണ് പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയർത്തിയത്.എന്നാൽ 1994 ൽ യുഡിഎഫ് സർക്കാർ മുനിസിപ്പാലിറ്റിയുടെ പദവി എടുത്ത് കളഞ്ഞ് കൊണ്ട് വിജ്ഞാപനമിറക്കി. തുടർന്ന് വീണ്ടും 1997 ൽ യുഡിഎഫ് മട്ടന്നൂരിനെ മുനിസിപ്പാലിറ്റിയായി ഉയർത്തുകയായിരുന്നു.

ആകെ 35 വർഡുകളുള്ള നഗരസഭയുടെ മുന്നണി അംഗബലം 2012 ൽ എൽ ഡി എഫ് ന് 21 ഉം യു ഡി എഫ് ന് 13ഉം ആയിരുന്നെങ്കിൽ 2017ൽ അത് യഥാക്രമം 28 ഉം 7 ഉം ആയി മാറിയത് നഗരസഭയുടെ ജനകീയ പ്രവർത്തനങ്ങൾക്ക് നഗരസഭാ നിവാസികൾ നൽകിയ അംഗീകാരമാണ് എന്ന് തന്നെ പറയാം.അഞ്ചാം തവണയാണ് ഇവിടെ എൽ.ഡി.എഫ് വിജയിക്കുന്നത്. 20 സീറ്റിൽ എൽ.ഡി.എഫ് വിജയിച്ചപ്പോൾ ഏഴിടത്ത് മാത്രമേ യു.ഡി.എഫിന് വിജയം നേടാനായുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP